തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം ചൊവ്വാഴ്‌ച; ഒരുക്കങ്ങൾ വിലയിരുത്തും

By Trainee Reporter, Malabar News
election commission
Representational image
Ajwa Travels

ന്യൂഡെൽഹി: കേരളം ഉൾപ്പടെ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗം ചൊവ്വാഴ്‌ച ഡെൽഹിയിൽ ചേരും.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ ചൊവ്വാഴ്‌ച ഡെൽഹിയിൽ നടക്കുന്ന സമ്പൂർണ കമ്മീഷൻ യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് തീയതികൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ വിവിധ സംസ്‌ഥാന സർക്കാരുകളും രാഷ്‌ട്രീയ പാർട്ടികളും നൽകിയ ശുപാർശകൾ സമ്പൂർണ കമ്മീഷൻ യോഗം ചർച്ച ചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ചിലതിൽ ഏപ്രിൽ ആദ്യവാരം ആദ്യഘട്ട വോട്ടെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്. അതിനാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് തുടക്കത്തിൽ നടത്തിയാൽ മതിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Read also: കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം മോദി സർക്കാർ നടപ്പിലാക്കി; ധ്രുവ് റാഠി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE