കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം മോദി സർക്കാർ നടപ്പിലാക്കി; ധ്രുവ് റാഠി

By Syndicated , Malabar News
dhruv-rathee
Ajwa Travels

മുംബൈ: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം നരേന്ദ്രമോദി നടപ്പിലാക്കി എന്നാണ് ധ്രുവ് റാഠി ട്വിറ്ററിലൂടെ പറഞ്ഞത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും പെട്രോള്‍ വില നൂറ് രൂപയിലേക്ക് സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘രാജസ്‌ഥാനിലും മധ്യപ്രദേശിലും പെട്രോള്‍വില 100 കടന്നു. കഴിഞ്ഞ 70 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം മോദിജി നേടിയിരിക്കുകയാണ്’, ധ്രുവ് റാഠി ട്വിറ്ററിലെഴുതി. അതേസമയം ഇന്ധനവിലയിൽ തുടർച്ചയായി 12ആം ദിനവും ഉയർച്ച തുടരുകയാണ്. പെട്രോൾ ലിറ്ററിന് 31 പൈസയും, ഡീസൽ ലിറ്ററിന് 34 പൈസയുമാണ് ഇന്ന് കൂടിയത്.

ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില കത്തിക്കയറുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് മിക്ക ഉൽപ്പന്നങ്ങൾക്കും ഇരട്ടിയിലധികം രൂപയുടെ വർധന ഉണ്ടായിരിക്കുന്നത്. ഇതെല്ലാം പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.

Read also: പോലീസിനെ കയറൂരി വിട്ടതിന്റെ ഫലം; യോഗിക്കെതിരെ അഖിലേഷ് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE