Thu, Nov 12, 2026
29 C
Dubai

അറസ്‌റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഭീകര സംഘടനയുമായി ബന്ധം; യുപി പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്‌റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ളാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യുപി പൊലീസ്. സ്‌ഫോടക വസ്‌തുക്കൾ ലഭിച്ചത് ബംഗ്ളാദേശി ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹീദ്ദൻ വഴിയെന്ന് യുപി എടിഎസ്...

‘മൽസ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് കൊള്ളയടിക്കാൻ കൊടുത്തു’; കടുത്ത ആരോപണവുമായി ചെന്നിത്തല

കൊല്ലം: കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മൽസ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്‌ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നുവെന്നാണ് ചെന്നിത്തലയുടെ...

നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി; ഒരാഴ്‌ച്ചക്കിടെ രണ്ടാമത്തെ സംഭവം

നാദാപുരം: നാദാപുരം മേഖലയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്‌നാസി(30) നെയാണ് അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയത്. പുറമേരി പഞ്ചായത്തിലെ അരൂർ എളയിടത്ത് നിന്ന് വെള്ളിയാഴ്‌ച പുലർച്ചെ 12.30നാണ് സംഭവം....

രാജ്യത്ത് 13,193 പേർക്കുകൂടി കോവിഡ്; വാക്‌സിനേഷൻ പുരോഗമിക്കുന്നു

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 13,193 പേർക്ക്. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,09,63,394 ആയി. 97 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത്...

കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു, പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ നടന്ന എൻകൗണ്ടറിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് ഭീകരരും ലഷ്‌കർ ഇ ത്വയ്ബയിൽ ഉൾപ്പെടുന്നവരാണ്. അതേസമയം തന്നെ ബദ്ഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള...

ജില്ലാ ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് ചികിൽസ നിഷേധിച്ചു; പരാതിയുമായി മാതാപിതാക്കൾ

വയനാട് : ജില്ലാ ആശുപത്രിയിൽ ശ്വാസം മുട്ടലിനെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ചികിൽസ നിഷേധിച്ചതായി പരാതി. പുളിഞ്ഞാൽ പുതുക്കുടി ജംഷീർ, ഹബീബ ദമ്പതികളുടെ 11 മാസം പ്രായമായ കുഞ്ഞിനാണ് ചികിൽസ നിഷേധിച്ചതായി...

ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന; സ്‌ഥിരീകരണം 8 മാസങ്ങൾക്ക് ശേഷം

ഡെൽഹി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന. എട്ട് മാസങ്ങൾക്ക് ശേഷമാണ് ചൈനയുടെ സ്‌ഥിരീകരണം. മരിച്ച നാല് സൈനികരുടേയും പേര് വിവരങ്ങൾ ചൈന...

സ്വകാര്യതാ നയം; മെയ് 15 മുതൽ നിലവിൽ വരുമെന്ന് വാട്‌സാപ്

ന്യൂയോർക്ക്: ഏറെ ചർച്ച ചെയ്യപ്പെട്ട പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരുമെന്ന് വ്യക്‌തമാക്കി വാട്‌സാപ്. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്‌താക്കൾക്ക് തീരുമാനിക്കാമെന്ന വിശദീകരണവുമായി വാട്‌സാപ്പ്...
- Advertisement -