അറസ്‌റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഭീകര സംഘടനയുമായി ബന്ധം; യുപി പൊലീസ്

By News Desk, Malabar News
Ajwa Travels

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്‌റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ളാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യുപി പൊലീസ്. സ്‌ഫോടക വസ്‌തുക്കൾ ലഭിച്ചത് ബംഗ്ളാദേശി ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹീദ്ദൻ വഴിയെന്ന് യുപി എടിഎസ് പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് ഇവർ ബംഗ്ളാദേശ് സന്ദർശിച്ചെന്നും ഇന്ത്യയിൽ സ്‌ഫോടനങ്ങൾ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് ഭീകരവിരുദ്ധ സേന വ്യക്‌തമാക്കി. ഹിറ്റ് സക്വാഡിലെ യുപിയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

അറസ്‌റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേരളത്തില്‍ കേസുകളുണ്ട്. ബസന്ത പഞ്ചമി ദിനത്തില്‍ യുപിയില്‍ ഉടനീളം ഇവര്‍ സ്ഫോടനങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. കണ്ടെത്തിയതില്‍ 16 തരം സ്‌ഫോടക വസ്‌തുക്കളെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ലക്‌നൗവിന് അടുത്തുള്ള കൂക്രയില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്.

എന്നാല്‍ പിടിയിലായ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരാണ്. ഫെബ്രുവരി 11ന് ശേഷം ഇവരെക്കുറിച്ച് വിവരമില്ലെന്ന് കാണിച്ച് വടകരയിലെയും പന്തളത്തേയും ലോക്കൽ സ്‌റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് യുപിയിൽ നടത്തിയ നിയമപരമായ ഇടപെടൽ കാരണമുള്ള പ്രതികാര ബുദ്ധിയാണ് അറസ്‌റ്റിന് കാരണമെന്നും സംഘടന അറിയിച്ചിരുന്നു. കോഴിക്കോട് സ്വദേശി ഫിറോസ്, പന്തളം സ്വദേശി അൻസാദ് എന്നിവരെയാണ് യുഎപിഎ ചുമത്തി യുപി പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌.

Also Read: റിലീസ് ചെയ്‌ത്‌ 2 മണിക്കൂറിനുള്ളിൽ ദൃശ്യം 2 ചോർന്നു; വ്യാജപതിപ്പ് ടെലഗ്രാമിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE