Thu, Nov 12, 2026
29 C
Dubai

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്ന് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്‌ഥാനത്തെത്തിയത്....

ശബരിമല; നട തുറന്നു, ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം

പത്തനംതിട്ട : കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്‌തർക്ക് ദർശനം അനുവദിക്കും. ഇന്നലെയാണ് മേൽശാന്തി വികെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്നത്. തുടർന്ന് ശ്രീകോവിലിലെ...

പരവൂരിലെ കടകളിൽ വൻ മോഷണം; ഭക്ഷണം കഴിച്ച് കള്ളന്റെ മടക്കം

കൊല്ലം: പരവൂർ നഗരത്തിലെ വ്യാപാര സ്‌ഥാപനങ്ങളിൽ വ്യാപക മോഷണം. മാർക്കറ്റ് റോഡിലെ രണ്ട് പച്ചക്കറി കടകളിലും ഒരു വെറ്റക്കടയിലുമാണ് മോഷണം നടന്നത്. പണമെടുത്ത ശേഷം കടയിലുള്ള പഴവും പൈനാപ്പിളും കൂടി കഴിച്ച ശേഷമാണ്...

ഉത്തരേന്ത്യയിൽ 6.1 തീവ്രതയുള്ള ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

ന്യൂഡെൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഡെൽഹിയിലടക്കം വെള്ളിയാഴ്‌ച രാത്രി 10.30ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. പഞ്ചാബിലെ അമൃത്‌സർ, ഉത്തർപ്രദേശിലെ നോയിഡ, ഉത്തരാഖണ്ഡ്, രാജസ്‌ഥാൻ, ഹരിയാന, ജമ്മു എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ വാർത്താ ഏജൻസികൾ...

പടക്കനിർമാണ ശാലയിലെ സ്‍ഫോടനം; മരണം 15 ആയി

വിരുദുനഗർ: തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 20ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. ഫാക്‌ടറി ഉടമ അടക്കം മൂന്ന്...

പ്രായപൂർത്തി ആയവരുടെ വിവാഹത്തിന് കുടുംബത്തിന്റെ അനുമതി വേണ്ട; സുപ്രീംകോടതി

ന്യൂഡെൽഹി : പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹത്തിന് കുടുംബത്തിന്റെ ഉൾപ്പടെ മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. പ്രായപൂർത്തി ആയ രണ്ട് പേർക്ക് വിവാഹിതരാകാൻ  കുടുംബം, സമുദായം എന്നിവയുടെ അനുവാദം ആവശ്യമില്ലെന്നാണ് കോടതി...

സ്വർണക്കടത്ത് അന്വേഷണ മേധാവിക്ക് നേരെ അപായശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

കോഴിക്കോട്: കസ്‌റ്റംസ്‌ സംഘത്തലവൻ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി വാർത്ത. വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസും പറയുന്നു. കസ്‌റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റ് കൽപ്പറ്റയിൽ ഉൽഘാടനം ചെയ്‌ത്‌ മടങ്ങുന്നതിനിടെ കൊടുവള്ളിയിൽ വച്ചാണ് തന്നെ അപായപ്പെടുത്താൻ...

റാങ്ക് ലിസ്‌റ്റ് നീട്ടണം; സെക്രട്ടറിയേറ്റിന് മുൻപിൽ ശയന പ്രദക്ഷിണവുമായി ഉദ്യോഗാർഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം ശക്‌തമാവുന്നു. കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ...
- Advertisement -