തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം ശക്‌തമാവുന്നു. കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ശയന പ്രദക്ഷണം നടത്തി. കഞ്ഞിപാത്രം കൊട്ടി പ്രതിഷേധ പ്രകടനവും നടത്തി.
റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനും എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. പിൻവാതിൽ നിയമനങ്ങൾക്ക് എതിരെ രാവിലെ കെഎസ്‌യു പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
Read Also: എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥക്ക് നാളെ തുടക്കമാകും