എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥക്ക് നാളെ തുടക്കമാകും

By Staff Reporter, Malabar News
ldf march
Representational Image
Ajwa Travels

കാസര്‍ഗോഡ്: എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകളില്‍ എല്‍ഡിഎഫ് സംസ്‌ഥാന കണ്‍വീനര്‍ എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് ശനിയാഴ്‌ച മഞ്ചേശ്വരത്ത് തുടക്കമാകും. ‘നവകേരള സൃഷ്​ടിക്കായി വീണ്ടും എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ജാഥ വൈകീട്ട് മൂന്നിന് ഉപ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യും.

കെപി രാജേന്ദ്രന്‍ (സിപിഐ), അഡ്വ. പി സതീദേവി (സിപിഎം), പിടി ജോസ് (കേരള കോണ്‍ഗ്രസ് എം), കെ ലോഹ്യ (ജനതാദള്‍ എസ്), പികെ രാജന്‍ (എന്‍സിപി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), കെപി മോഹനന്‍ (ലോക് താന്ത്രിക് ജനതാദള്‍), ജോസ് ചെമ്പേരി (കേരള കോണ്‍ഗ്രസ് ബി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍) എന്നിവരാണ് ജാഥാംഗങ്ങള്‍. ജാഥയുടെ കാസര്‍ഗോഡ് മണ്ഡലത്തിലെ സ്വീകരണം വൈകീട്ട് നാലിന് പുതിയ ബസ് സ്​റ്റാന്‍ഡ് പരിസരത്തു നടക്കും.

14ന് രാവിലെ 10ന് ഉദുമ മണ്ഡലത്തില്‍ ജാഥക്ക് സ്വീകരണമൊരുക്കും. ചട്ടഞ്ചാലില്‍ വെച്ചാണ് സ്വീകരണ പരിപാടി. ശേഷം പകല്‍ 11ന് കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്വീകരണം കാഞ്ഞങ്ങാട് പുതിയ ബസ് സ്​റ്റാന്‍ഡ് പരിസരത്തും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ സ്വീകരണം വൈകീട്ട് മൂന്നിന് കാലിക്കടവിലും നടക്കും.

ഇതിന് ശേഷം ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് തിരിക്കും. തുടര്‍ന്ന് പയ്യന്നൂരിലെ സ്വീകരണത്തിന് ശേഷം കല്യാശ്ശേരിയില്‍ അന്നത്തെ പര്യടനത്തിന് സമാപനമാകും.

കഴിഞ്ഞ 56 മാസങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും വിശദീകരിക്കുന്നതിനും തുടര്‍ ഭരണത്തിനുള്ള ജനപിന്തുണ അഭ്യര്‍ഥിച്ചുകൊണ്ടുമാണ് പര്യടനം നടത്തുന്നത്. 26ന് തൃശൂരാണ് ജാഥയുടെ സമാപനം.

അതേസമയം തെക്കന്‍ മേഖല ജാഥ ഞായറാഴ്‌ച എറണാകുളത്തു നിന്ന് പ്രയാണം ആരംഭിക്കും. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വമാണ് ജാഥ നയിക്കുക.

Read Also: കാമ്പയിന്‍-12; ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE