ബംഗാളിൽ അധികാര വടംവലി തുടരുന്നു; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡെൽഹിയിലേക്ക്
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വൈകിട്ട് ഡെൽഹിയിൽ എത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ന് വൈകിട്ട് അഞ്ചരയോടെ എത്തിച്ചേരണമെന്നാണ് നിർദ്ദേശം. ക്രമസമാധാന സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് ഉദ്യോഗസ്‌ഥരെ...
ജനതാദള്‍ എസ് പിളർപ്പിലേക്ക്; വിമത പക്ഷം നാളെ യോഗം ചേരും
തിരുവനന്തപുരം: ആഭ്യന്തര കലഹം രൂക്ഷമായ ജനതാദൾ എസിൽ പിളർപ്പിന് വഴിയൊരുങ്ങുന്നു. എംഎൽഎ സികെ നാണു വിമത പക്ഷം നാളെ തിരുവനന്തപുരത്ത് സംസ്‌ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കും. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ...
വീണ്ടും ആൾക്കൂട്ടക്കൊല; ബിഹാറിൽ കന്നുകാലി മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊന്നു
പാറ്റ്ന: ബിഹാറിൽ കന്നുകാലിയെ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. 32 കാരനായ മുഹമ്മദ് അലംഗിർ എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച ബിഹാർ തലസ്‌ഥാനമായ പാറ്റ്നക്ക് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ...
ഒഎൻവി സാഹിത്യ പുരസ്‌കാരം എം ലീലാവതി ടീച്ചർക്ക്
തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്. 3 ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. സി രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിശ്‌ചയിച്ചത്. പ്രഭാവർമ, ഡോ....
വീട് മുടക്കുന്നവർക്കല്ല, കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്‌തത്; എസി മൊയ്‌ദീൻ
തൃശൂർ: വീട് മുടക്കുന്നവർക്കല്ല കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്‌തതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീൻ. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന വടക്കാഞ്ചേരി പഞ്ചായത്തിൽ മികച്ച വിജയം നേടിയ...
സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് സി എം രവീന്ദ്രന്‍
കൊച്ചി: തനിക്ക് സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്‌ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌നാ സുരേഷിനെ തനിക്ക് പരിചയം എന്നും ഇഡിക്ക്...
ഇത് ഗുജറാത്തല്ല, കേരളമാണ്; പാലക്കാട് നഗരസഭയില്‍ ഡിവൈഎഫ്ഐ ദേശീയ പതാക ഉയര്‍ത്തി
പാലക്കാട്: ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' ഫ്‌ളക്‌സ് തൂക്കിയ പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയർത്തി. ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന...
കോവിഡ് ചികിൽസിക്കുന്ന ഡോക്‌ടർമാർക്ക് അവധി; മാർഗരേഖ രണ്ട് ദിവസത്തിനകം
ന്യൂഡെൽഹി: രാജ്യത്തെ വിവിധ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിൽസിക്കുന്ന ഡോക്‌ടർമാർക്ക് കൃത്യമായ ഇടവേളകളിൽ അവധി അനുവദിക്കുന്നതിനുള്ള മാർഗരേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് രോഗികളെ ചികിൽസിക്കുന്ന...








































