സംസ്‌ഥാനത്തെ ക്രമസമാധാന നില തകരാറിൽ; മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഗവർണർ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ക്രമസമാധാന നില തകരാറിലാണെന്ന് ഗവർണർ ജഗ്‌ദീപ് ധൻഖർ. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഗവർണർ വ്യക്‌തമാക്കി.
ബിജെപി പ്രസിഡണ്ട് ജെപി നഡ്ഡ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്...
സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ് ഇന്ന്; ഒരാഴ്‌ച വിശ്രമത്തിനും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനം. രവീന്ദ്രന് ഒരാഴ്‌ച വിശ്രമം വേണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡാനന്തര പ്രശ്‌നങ്ങള്‍...
പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച
തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. പാലം പണി നടക്കുമ്പോള്‍ കമ്പനിക്ക് അഡ്വാന്‍സ് കൊടുക്കുന്നത് സാധാരണയാണെന്നും, ഇക്കാര്യത്തില്‍ ഉദ്യോഗസ്‌ഥരാണ് തീരുമാനങ്ങള്‍...
എസി മൊയ്‌തീന്‍ ചട്ടലംഘനം നടത്തിയിട്ടില്ല; വോട്ട് വിവാദത്തില്‍ കഴമ്പില്ലെന്ന് കളക്‌ടറുടെ റിപ്പോര്‍ട്ട്
തൃശൂര്‍: മന്ത്രി എസി മൊയ്‌തീനുമായി ബന്ധപ്പെട്ട വോട്ട് വിവാദത്തില്‍ കഴമ്പില്ലെന്ന് കളക്‌ടറുടെ റിപ്പോര്‍ട്ട്. പോളിംഗ് ആരംഭിക്കേണ്ട ഏഴ് മണിക്ക് മുമ്പേ വോട്ട് ചെയ്‌ത് മന്ത്രി ചട്ടലംഘനം നടത്തിയെന്ന തരത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു....
ഡോക്‌ടർമാരുടെ സമരം; ഒപികൾ പ്രവർത്തിക്കുന്നില്ല, രോഗികൾ വലയുന്നു
തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ഡോക്‌ടർമാരുടെ സമരം രോഗികളെ ദുരിതത്തിലാക്കുന്നു. അവശരായ രോഗികൾ പോലും ചികിൽസ കിട്ടാതെ മടങ്ങിപ്പോകേണ്ട സാഹചര്യമാണ് മിക്ക...
പ്രതിദിന രോഗബാധ വീണ്ടും 30,000 ന് താഴെ; രാജ്യത്ത് രോഗമുക്‌തര്‍ കൂടുന്നു
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചവരുടെ എണ്ണം വീണ്ടും മുപ്പത്തിനായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ചത് 29,398 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
കോണ്‍ഗ്രസ് ദുര്‍ബലമാണ്, യുപിഎയെ ശക്‌തിപ്പെടുത്താന്‍ പ്രതിപക്ഷം ഒത്തുചേരണം; സഞ്‌ജയ് റാവത്ത്
മുംബൈ: യുപിഎയെ നയിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നു എന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷം ഒത്തുചേര്‍ന്ന് സഖ്യം ശക്‌തിപ്പെടുത്തേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുപിഎ അധ്യക്ഷനായി ശരദ് പവാര്‍...
മൂന്നാംഘട്ട തിരഞ്ഞെടുപ്പ്: കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍
കൊച്ചി : സംസ്‌ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കള്ളവോട്ട് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. വോട്ടെടുപ്പില്‍ കള്ളവോട്ടും, ആള്‍മാറാട്ടവും തടയണമെന്ന് ആവശ്യപ്പെട്ട്...








































