പ്രതിദിന രോഗബാധ വീണ്ടും 30,000 ന് താഴെ; രാജ്യത്ത് രോഗമുക്‌തര്‍ കൂടുന്നു

By Team Member, Malabar News
india covid updates
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചവരുടെ എണ്ണം വീണ്ടും മുപ്പത്തിനായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ചത് 29,398 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 97,96,770 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 35,000 ന് മുകളിലാണ്. കോവിഡ് ബാധിതരേക്കാള്‍ ഉയര്‍ന്ന കണക്കുകളാണ് കഴിഞ്ഞ ദിവസങ്ങളായി കോവിഡ് മുക്‌തരുടെ എണ്ണത്തില്‍ രാജ്യത്തുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം രാജ്യത്ത് 37,528 ആളുകള്‍ക്കാണ് കോവിഡ് മുക്‌തി നേടാനായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 92,90,834 ആളുകള്‍ക്കും രോഗമുക്‌തി നേടാനായി. കൂടാതെ രോഗമുക്‌തരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച മൂലം രാജ്യത്ത് ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ ചികിൽസയില്‍ തുടരുന്ന ആകെ ആളുകളുടെ എണ്ണം 3,63,749 ആണ്.

കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് മരണസംഖ്യയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറില്‍ 414 ആളുകളാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,42,186 ആയി ഉയര്‍ന്നിട്ടുണ്ട്.

Read also : കോണ്‍ഗ്രസ് ദുര്‍ബലമാണ്, യുപിഎയെ ശക്‌തിപ്പെടുത്താന്‍ പ്രതിപക്ഷം ഒത്തുചേരണം; സഞ്‌ജ‌യ് റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE