സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ് ഇന്ന്; ഒരാഴ്‌ച വിശ്രമത്തിനും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം

By Staff Reporter, Malabar News
CM-Raveendran_malabar news
സിഎം രവീന്ദ്രന്‍
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനം. രവീന്ദ്രന് ഒരാഴ്‌ച വിശ്രമം വേണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൊവ്വാഴ്‌ചയാണ് സിഎം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയത്. സ്വര്‍ണക്കടത്ത് കേസിലും ഇതുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും ചോദ്യം ചെയ്യാന്‍ ഇഡി കഴിഞ്ഞ ദിവസം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആയതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് രവീന്ദ്രന്‍ ഇഡിയെ അറിയിക്കുകയായിരുന്നു.

Read Also: എസി മൊയ്‌തീന്‍ ചട്ടലംഘനം നടത്തിയിട്ടില്ല; വോട്ട് വിവാദത്തില്‍ കഴമ്പില്ലെന്ന് കളക്‌ടറുടെ റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE