Mon, Nov 16, 2026
24 C
Dubai

പാർട്ടി ദുർബലമായി; സിബലിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ചിദംബരം

ന്യൂഡെൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തെ വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. മുതിർന്ന നേതാവ് കപിൽ സിബലിന് പിന്നാലെയാണ് ചിദംബരവും വിമർശനവുമായി എത്തിയിരിക്കുന്നത്....

ഭീമ കൊറഗാവ് കേസ്; വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി

മുംബൈ: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. മുംബൈയിലെ തലോജ ജയിലില്‍ അവശനിലയില്‍ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവരറാവുവിനെ മുംബൈ നാനാവതി...

ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ്; രാഷ്‌ട്രീയവും നിയമപരവുമായി നേരിടുമെന്ന് ലീഗ്

മലപ്പുറം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തതിനെതിരെ മുസ്‌ലിം ലീഗ്. അറസ്‌റ്റിനെ രാഷ്‌ട്രീയപരവും നിയമപരവുമായി നേരിടാൻ ഇന്ന് മലപ്പുറത്ത് ചേർന്ന...

മധ്യപ്രദേശില്‍ കൗ ക്യാബിനറ്റ് നടപ്പിലാക്കും; ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തി പ്രത്യേക കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്‌ഥാനത്തെ കന്നുകാലികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കന്നുകാലി വളര്‍ത്തല്‍,...

എകെ ആന്റണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. ഇതേ തുടർന്ന് എകെ ആന്റണിയടക്കമുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മകൻ അനിൽ...

കശ്‌മീരിൽ മഞ്ഞിടിച്ചിൽ; സൈനികൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‍വാര മേഖലയിൽ ആർമി പോസ്‌റ്റിന്‌ സമീപമുണ്ടായ മഞ്ഞിടിച്ചിലിൽ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്. തെക്കൻ കശ്‌മീരിലെ ടാങ്ദറിലുള്ള സൈനിക പോസ്‌റ്റിന് സമീപം രാത്രി...

ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതം; രമേശ് ചെന്നിത്തല 

തിരുവനന്തപുരം: വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന രാഷ്‌ട്രീയ പ്രതികാരമാണ്  വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബിസിനസ് പൊളിഞ്ഞതിനാണ് കമറുദ്ദീന്‍ എംഎല്‍എയെ...

പാലാരിവട്ടം കേസ്; സംസ്‌ഥാന സർക്കാരിന് തിരിച്ചടി; പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് കൊണ്ട് ജനങ്ങളുടെ മനസിൽ നിന്ന് സംസ്‌ഥാന സർക്കാരിനെതിരായ ഗുരുതര കുറ്റങ്ങളും യാഥാർഥ്യങ്ങളും ഒളിച്ചുവെക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. യുഡിഎഫ് സർക്കാർ വളരെ പ്രാധാന്യത്തോടെയാണ് പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം...
- Advertisement -