മുട്ടിൽ മരംമുറി കേസ്; തെളിവുകൾ ശക്‌തം, പ്രതികൾക്ക് ജാമ്യമില്ല
കൊച്ചി: മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളായ അഗസ്‌റ്റിന്‍ സഹോദരൻമാരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. തെളിവുകള്‍ ശക്‌തമാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യ ഹരജി തള്ളിയത്. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ്‌കുട്ടി...
മോന്‍സണ്‍ ബലാൽസംഗ കേസിലെ ഇരയെ ഭീഷണിപ്പെടുത്തി; പരാതി
കൊച്ചി: ബലാൽസംഗ കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാൽസംഗ പരാതി പിന്‍വലിക്കാന്‍ മോന്‍സണ്‍ ഇടപെട്ടതായാണ് ആരോപണം.
നഗ്‌ന വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍...
സ്‌കൂൾ തുറക്കൽ; ഒക്‌ടോബർ അഞ്ചോടെ മാർഗ നിർദ്ദേശം പുറത്തിറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അടച്ച് പൂട്ടിയ സ്‌കൂൾ തുറക്കുന്നതിൽ ഒക്‌ടോബർ അഞ്ചോടെ മാർഗ നിർദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിന് മുന്നോടിയായി അധ്യാപക- വിദ്യാർഥി സംഘടനകളുടെ യോഗവും കളക്‌ടർമാരുടെ യോഗവും...
സംസ്‌ഥാനത്തെ 11 റിലേ കേന്ദ്രങ്ങള്‍ ദൂരദര്‍ശന്‍ പൂട്ടുന്നു
തിരുവനന്തപുരം: ദൂരദര്‍ശന്‍ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു. ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് നീക്കം.
ഭൂതല സംപ്രേക്ഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് തീരുമാനം. ഇതോടെ സംസ്‌ഥാനത്തിനി തിരുവനന്തപുരത്തെ ദൂരദര്‍ശന്‍ കേന്ദ്രം മാത്രമാകും ഉണ്ടാവുക.
കാഞ്ഞങ്ങാട്, കണ്ണൂര്‍,...
യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവം; പോലീസ് ഇടപെട്ടില്ലെന്ന് ആരോപണം
കൊല്ലം: കുളത്തൂപ്പുഴയില്‍ പരസ്യമായി യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണം. മർദ്ദനത്തിന് ഇരയായ സജികുമാറാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു സജികുമാറിന് നേരെയുള്ള...
ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴ തുടരുന്നു
തിരുവനന്തപുരം: കേരളത്തിൽ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ പരക്കെ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് കേരളത്തിലും ശക്‌തമായ...
മുഖ്യമന്ത്രിക്ക് ഭീഷണി; ഒരാൾ അറസ്‌റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. കോട്ടയം പനച്ചിക്കാട് നാല്‍ക്കവല ജംഗ്ഷന് സമീപം താമസിക്കുന്ന പ്രദീപിനെയാണ് മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍...
കൊടകര കേസ് തുടരന്വേഷണം; ചോദ്യംചെയ്യല്‍ ഇന്ന് ആരംഭിക്കും
തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പോലീസ് ക്ളബ്ബില്‍ ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിലവില്‍ ജാമ്യത്തിലുള്ള പ്രതികളോടാണ്...







































