Wed, Aug 12, 2026
37 C
Dubai

നെടുമങ്ങാട് ഇരുപതുകാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ഇരുപതുകാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിക്കാണ് കുത്തേറ്റത്. വീട്ടിലേക്ക് വരുന്ന വഴി യുവതിയെ തടഞ്ഞുനിർത്തിയാണ് യുവാവ് ആക്രമിച്ചത്. സൂര്യഗായത്രിക്ക് പതിനഞ്ചോളം തവണ കുത്തേറ്റുവെന്നാണ് പോലീസ് നൽകുന്ന വിവരം....

കാക്കനാട് ലഹരിവേട്ട; അന്വേഷണം വ്യാപിപ്പിക്കാൻ എക്‌സൈസ്

കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ എക്‌സൈസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെയും ഇവർക്ക് മരുന്ന് നൽകിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതി മുഹമ്മദ് ഫവാസിന്റെ സംഘത്തിൽ നിന്ന് ആരെല്ലാമാണ് എംഡിഎംഎ വാങ്ങിയതെന്നാണ്...

രോഗബാധ 19,622, പോസിറ്റിവിറ്റി 16.74%, മരണം 132

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,17,216 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,622 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 22,563 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ചേരിപ്പോര് യുഡിഎഫിലും; മുന്നണി യോഗത്തില്‍ ആർഎസ്‌പി പങ്കെടുക്കില്ല

തിരുവനന്തപുരം: കോൺഗ്രസിൽ ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരവേ യുഡിഎഫിലും തമ്മിലടി. അടുത്ത ആഴ്‌ച നടത്താനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ആർഎസ്‌പി നിലപാട്. പലപ്പോഴായി പാര്‍ട്ടി ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...

‘പുഷ്‌പം’ പോലെ വാക്‌സിൻ നൽകി പുഷ്‌പലത; അഭിനന്ദിക്കാൻ മന്ത്രി നേരിട്ടെത്തി

തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടം നാം തുടരുകയാണ്. മഹാമാരിയുടെ ആരംഭം മുതൽ തന്നെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ സേവനം നമുക്ക് വിലമതിക്കാത്തതാണ്. പ്രത്യേകിച്ച് 'ഭൂമിയിലെ മാലാഖമാർ' എന്ന്...

മുട്ടില്‍ മരംമുറി; ഡിഎഫ്ഒ പി രഞ്‌ജിത്ത് ഇഡിയ്‌ക്ക് മുന്നിൽ ഹാജരായില്ല

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ മൊഴിയെടുക്കാൻ വിളിപ്പിച്ച വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്‌ജിത്ത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫിസില്‍ ഹാജരായില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ രേഖകള്‍ സഹിതം രാവിലെ 11...

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ശക്‌തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ...

പ്‌ളസ്‌ വൺ മാതൃകാ പരീക്ഷ നാളെ മുതൽ; വീട്ടിലിരുന്ന് എഴുതാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്‌ളസ്‌ വൺ മാതൃകാ പരീക്ഷ നാളെ ആരംഭിക്കും. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. ചോദ്യപേപ്പർ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സെപ്‌റ്റംബർ 6...
- Advertisement -