Wed, Aug 12, 2026
37 C
Dubai

പ്‌ളസ്‌ വൺ മാതൃകാ പരീക്ഷ നാളെ മുതൽ; വീട്ടിലിരുന്ന് എഴുതാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്‌ളസ്‌ വൺ മാതൃകാ പരീക്ഷ നാളെ ആരംഭിക്കും. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. ചോദ്യപേപ്പർ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സെപ്‌റ്റംബർ 6...

എവി ഗോപിനാഥ് തിരികെ വരുമെന്നാണ് പ്രതീക്ഷ; കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് എവി ഗോപിനാഥ് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമമായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചെയ്യുകയെന്നും...

തൃശൂരിൽ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ

തൃശൂർ: ജില്ലയിൽ രണ്ടിടങ്ങളിലായി രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിയിലും റബർ ടാപ്പിംഗിന് പോയ തൊഴിലാളികളെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. തുടർന്ന് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ വനം വകുപ്പ്...

‘ഗ്രൂപ്പിലെ കാര്യങ്ങളൊന്നും അറിയിക്കാറില്ല’; അതൃപ്‌തി പ്രകടമാക്കി തിരുവഞ്ചൂർ

കോട്ടയം: ഡിസിസി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്‌തി പുകയുന്നു. എ ഗ്രൂപ്പിനോടുള്ള എതിർപ്പ് പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്‌ണനും രംഗത്തെത്തി. ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഗ്രൂപ്പിന്റെ ചൂട് 365 ദിവസവും...

സംസ്‌ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മൽസരിച്ചത് പരിഹാസ്യമായി; ബിജെപി വസ്‌തുതാന്വേഷണ റിപ്പോർട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി ബിജെപി വസ്‌തുതാന്വേഷണ സംഘം. താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയിട്ടുള്ളത്. സംസ്‌ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മൽസരിച്ചത് പരിഹാസ്യമായെന്ന് കീഴ്ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയതായി...

മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടു

പാലക്കാട്: പാലക്കാട്ടെ മുതിർന്ന കോൺ​ഗ്രസ്​ നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ് പാർട്ടി വിട്ടു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗോപിനാഥ്​ തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടി വിടുന്നതിന്റെ ഭാഗമായി കോൺഗ്രസ്...

ഡിസിസി പുന:സംഘടന; പരസ്യ പ്രസ്‌താവനകൾക്ക് എതിരെ അച്ചടക്ക നടപടിയുമായി ഹൈക്കമാൻഡ്

ഡെൽഹി: കേരളത്തിലെ കോൺ​ഗ്രസിൽ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാൻഡ്. ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് ഹൈക്കമാൻഡ് കെപിസിസിക്ക് നിർദ്ദേശം നൽകി. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെപി അനിൽ...

ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ മുരളീധരൻ; പാർടി വിടാനൊരുങ്ങി പിഎസ് പ്രശാന്ത്

കോഴിക്കോട്: പാർടിയിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ആർക്കും എന്തും വിളിച്ചുപറയാനുള്ള സാഹചര്യം ഇനി ഉണ്ടാകില്ല. സ്‌ഥാനമാനങ്ങൾ മെറിറ്റ് അടിസ്‌ഥാനത്തിൽ മാത്രമാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഉമ്മൻചാണ്ടി നൽകിയ...
- Advertisement -