കോവിഡ്: രോഗം 37,290, പോസിറ്റിവിറ്റി 26.77%, മരണം 79
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,39,287 ആണ്. ഇതിൽ രോഗബാധ 37,290 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 32,978 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 79 പേർക്കാണ്....
അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്
ന്യൂഡെൽഹി: അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം 16ഓടെ...
എത്ര ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് വ്യക്‌തമാക്കണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി: കോവിഡ് വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. കേരളത്തിൽ വാക്‌സിൻ സ്‌റ്റോക്കിന്റെ വിശദാംശങ്ങള്‍ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
സ്‌റ്റോക്ക് വെളിപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ...
കുട്ടമ്പുഴയിൽ ആദിവാസി കുടുംബങ്ങളെ ഊര് വിലക്കിയതായി പരാതി
കൊച്ചി: എറണാകുളം കുട്ടമ്പുഴ മേട്നാപ്പാറ ആദിവാസി കുടിയിൽ ഊര് മൂപ്പനടക്കം 3 കുടുംബങ്ങളെ ഊര് വിലക്കിയതായി പരാതി. ആദിവാസി നിയമങ്ങള്‍ ലംഘിച്ച് വിവാഹിതരായ കുടുംബത്തെ പിന്തുണച്ചതിനാണ് വിലക്ക്. എസ്‌ടി പ്രൊമോട്ടറുടെ സാന്നിധ്യത്തിലായിരുന്നു ശിക്ഷാ...
ഗൗരിയമ്മ അശരണർക്ക് വേണ്ടി ജീവിച്ച പോരാളി; ജോസ് കെ മാണി
കോട്ടയം: കെആർ ഗൗരിയമ്മയുടെ വിയോഗത്തോടെ കേരള രാഷ്‌ട്രീയത്തിലെ കരുത്തിന്റെയും സഹാനുഭൂതിയുടെയും യുഗമാണ് അവസാനിച്ചതെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കെആർ ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും അപൂർവ...
ഡെന്നീസ് ജോസഫിന് വിട; സംസ്‌കാരം ഇന്ന് മൂന്നിന്; കണ്ണീരോടെ സിനിമാലോകം
കോട്ടയം: അന്തരിച്ച പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് നടക്കും. കോട്ടയം ഏറ്റുമാനൂർ സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിലാണ് ചടങ്ങുകൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡെന്നീസ്...
സാഹിത്യ-സാംസ്‌കാരിക രംഗത്തിന്റെ നഷ്‌ടം; മാടമ്പ് കുഞ്ഞുകുട്ടന്റെ വിയോഗത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വിയോഗം സാഹിത്യ-സാംസ്‌കാരിക രംഗത്തിന്റെ വലിയ നഷ്‌ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ ബഹുമുഖ...
കരുത്തിന്റെയും ധീരതയുടെയും പ്രതീകമാണ് ഗൗരിയമ്മ; കെകെ ശൈലജ
തിരുവനന്തപുരം: കരുത്തിന്റെയും നിശ്‌ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും പ്രതീകമാണ് കെആർ ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. "കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജൻമി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ...








































