ട്വന്റി-20 ആശയകുഴപ്പം സൃഷ്‌ടിച്ചു; അവർക്കും സർക്കാരിനും കിറ്റ് രാഷ്‌ട്രീയമെന്ന് വിഫോർ കേരള
കൊച്ചി: ട്വന്റി-20 വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചതിനാലാണ് തങ്ങൾക്ക് വോട്ട് കുറഞ്ഞതെന്ന് ജനകീയ കൂട്ടായ്‌മ എന്നവകാശപ്പെടുന്ന വി ഫോർ കേരള കോ-ഓർഡിനേറ്റർ നിപുൺ ചെറിയാൻ. കൊച്ചി കോർപറേഷൻ മേഖലയിൽ ഉൾപ്പെടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ...
ഇനിയും പരിഹാസ്യമായ ന്യായീകരണവുമായി പോയാൽ തഴുകിയ കൈകൾ തന്നെ തല്ലാനും മടിക്കില്ല; പികെ അബ്‌ദുറബ്ബ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ യുഡിഎഫ് നേതൃത്വത്തെ വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ അബ്‌ദുറബ്ബ്. "ഈ ഭീമൻ പരാജയത്തിൽ മുന്നണിയിലെ സർവ കക്ഷികളും, പ്രത്യേകിച്ച് ലീഗും കോൺഗ്രസും ഇരുത്തി ചിന്തിക്കേണ്ടതാണ്....
സംസ്‌ഥാനത്ത് ഗ്രാമീണ മേഖലകളിലും കോവിഡ് പടരുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗ്രാമീണ മേഖലകളിൽ കോവിഡ് കേസുകൾ വർധിക്കുന്നുവെന്നും കർശന നിയന്ത്രണം ഇവിടെയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാമത്തെ തരംഗത്തിൽ നിന്ന് വ്യത്യസ്‌തമായി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും...
വാക്ക് പാലിക്കാൻ ഉള്ളതാണ്; തല മുണ്ഡനം ചെയ്‌ത് ഇഎം അഗസ്‌തി
മൂന്നാര്‍: ഉടുമ്പന്‍ചോലയില്‍ മൽസരിച്ച യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി തല മുണ്ഡനം ചെയ്‌തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്‌ഥാനാർഥി എംഎം മണിയോട് 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് അഗസ്‌തി വെല്ലുവിളിച്ചിരുന്നു. വാക്ക്...
രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹത; നിലപാട് വ്യക്‌തമാക്കി കേരളാ കോൺഗ്രസ് എം
കോട്ടയം: പാർട്ടിക്ക് രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹതയുണ്ടെന്ന് കേരളാ കോൺഗ്രസ് എം. പാർട്ടിയുടെ പൊതുവികാരം ഇടതുമുന്നണിയെ അറിയിക്കും. എന്നാൽ, നിലവിൽ ഇത് സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. അഞ്ച് സീറ്റ് വിജയിച്ചതിന്...
വിജയം ചരിത്രത്തിലെ നാഴികക്കല്ല്; വർഗീയ ശക്‌തികളെ ഏകോപിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചു; എ വിജയരാഘവൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി വീണ്ടും അധികാരം നേടിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫ് നേടിയ വിജയം ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ...
രോഗബാധ 37,190, മരണം 57, പോസിറ്റിവിറ്റി 26.08
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,42,588 ആണ്. ഇതിൽ രോഗബാധ 37,190 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 26,148 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 57 പേർക്കാണ്. ഇന്നത്തെ...
എൻഡിഎ കൺവീനർ സ്‌ഥാനം രാജിവയ്‌ക്കാൻ ഒരുങ്ങി തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ കണ്‍വീനര്‍ സ്‌ഥാനം രാജിവയ്‌ക്കാൻ സന്നദ്ധത അറിയിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജി സന്നദ്ധത അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍...








































