രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹത; നിലപാട് വ്യക്‌തമാക്കി കേരളാ കോൺഗ്രസ് എം

By News Desk, Malabar News
Ajwa Travels

കോട്ടയം: പാർട്ടിക്ക് രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹതയുണ്ടെന്ന് കേരളാ കോൺഗ്രസ് എം. പാർട്ടിയുടെ പൊതുവികാരം ഇടതുമുന്നണിയെ അറിയിക്കും. എന്നാൽ, നിലവിൽ ഇത് സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. അഞ്ച് സീറ്റ് വിജയിച്ചതിന് പുറമേ മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് മികച്ച അടിത്തറ ഒരുക്കിയ സാഹചര്യത്തിൽ കൂടിയാണ് രണ്ട് മന്ത്രി സ്‌ഥാനമെന്ന ആവശ്യം പാർട്ടി മുന്നോട്ട് വെക്കുന്നത്.

രണ്ട് മന്ത്രിസ്‌ഥാനം എന്നത് ഒരു വൈകാരിക വിഷയമായി തന്നെയാണ് കേരളാ കോൺഗ്രസ് എം മുന്നോട്ട് വെക്കുന്നത്. പ്രധാനമായും കോട്ടയത്തും സമീപ ജില്ലകളിലും സിപിഎമ്മിന് അനുകൂലമായ ഒരു തരംഗം ഉണ്ടാകുന്നതിന് കേരളാ കോൺഗ്രസ് വലിയൊരു പങ്കാണ് വഹിച്ചത്. ആ നിലക്ക് അഞ്ച് സീറ്റ് എന്നതിലുപരി കൂടുതൽ വോട്ടുകൾ സിപിഎമ്മിന് അനുകൂലമായി ലഭിക്കുന്നതിനും പാർട്ടി കാരണമായി.

അതിനാൽ, ഈ കാര്യങ്ങൾ പരിഗണിച്ച് കൊണ്ടുതന്നെ മന്ത്രിസഭയിൽ മെച്ചപ്പെട്ട ഒരു സ്‌ഥാനം ലഭിക്കണമെന്നാണ് പാർട്ടിയുടെ പൊതുവികാരം. അങ്ങനെയെങ്കില്‍ റോഷി അഗസ്‌റ്റിനും ഡോ.എന്‍ ജയരാജിനുമായിരിക്കും മന്ത്രി പദവികള്‍ ലഭിക്കുക.

Also Read: വിജയം ചരിത്രത്തിലെ നാഴികക്കല്ല്; വർഗീയ ശക്‌തികളെ ഏകോപിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചു; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE