Wed, May 15, 2024
34.5 C
Dubai

രാജ്യസഭാ തിരഞ്ഞെടുപ്പ്; സിപിഎം യോഗം വെള്ളിയാഴ്‌ച; ചെറിയാൻ ഫിലിപ്പിന് സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ സിപിഎം സ്‌ഥാനാർഥികളെ വെള്ളിയാഴ്‌ച ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പരിഗണിക്കും. അടുത്ത ആഴ്‌ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രി ആശുപത്രിയിൽ...

സിപിഐക്കെതിരെ വിമർശനം; അടിസ്‌ഥാന രഹിതമെന്ന് ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം മൽസരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ പിന്തുണ നല്‍കിയില്ലെന്ന വാര്‍ത്ത വ്യാജമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി. ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ്...

തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ്

തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം...

കേരള സർക്കാർ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നു; കെ സുരേന്ദ്രൻ

പത്തനംതിട്ട: സംസ്‌ഥാന സർക്കാർ കേന്ദ്ര സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാന സർക്കാരിന് വീഴ്‌ച പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും...

നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ എൻഡിഎ രണ്ടക്കം കടക്കും; ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കെ സുരേന്ദ്രൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ രണ്ടക്കം കടക്കുമെന്ന് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളിയത് വലിയ വീഴ്‌ചയായി കണക്കാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ...

സംസ്‌ഥാനത്ത് മദ്യ വിൽപനക്ക് ഓൺലൈൻ സംവിധാനം ഉടനില്ല; എക്‌സൈസ്‌

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവിൽപനയിൽ നിലവിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും, അതിനാൽ തന്നെ ഇത് ഉടൻ നടപ്പാക്കില്ലെന്നും വ്യക്‌തമാക്കി എക്‌സൈസ്‌ വകുപ്പ്. കൂടാതെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ ഒരു...

വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; സംസ്‌ഥാനത്ത്‌ 22,000 ഡോസ് വാക്‌സിൻ എത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി. 22,000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് ഇന്നലെ വൈകിട്ട് സംസ്‌ഥാനത്ത്‌ എത്തിച്ചത്. തിരുവനന്തപുരത്താണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലേക്കും വാക്‌സിൻ വിതരണം ചെയ്യും. അതിനിടെ സംസ്‌ഥാനത്തെ ഓക്‌സിജൻ...

രോഗബാധ 37,199, മരണം 49, പോസിറ്റിവിറ്റി 24.88

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,49,487 ആണ്. ഇതിൽ രോഗബാധ 37,199 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 17,500 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 49 പേർക്കാണ്. ഇന്നത്തെ...
- Advertisement -