Fri, Aug 28, 2026
35 C
Dubai

സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഞായറാഴ്‌ചയും മേയ് രണ്ടിനും സര്‍വീസ് നടത്തേണ്ടിയിരുന്ന 8 സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ മെമു എക്‌സ്‌പ്രസ് ട്രെയിനുകളും പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന സ്‌പെഷല്‍ എക്‌സ്‌പ്രസ്...

ഉത്തരേന്ത്യയെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിലില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ പോലെ ഭയചകിതമാകേണ്ട സ്‌ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്‌തുതാ വിരുദ്ധമായ...

വാക്‌സിൻ ക്യാംപയിൻ ഏറ്റെടുത്ത് ജനം; ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ക്യാംപയിന്റെ ഭാഗമായി ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ. വൈകുന്നേരം നാല് മണി വരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്‌സിന്‍ എല്ലാ...

രോഗബാധ 26,685, പോസിറ്റിവിറ്റി 20.35 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,30,617 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,155 ആണ്. ഇതിൽ രോഗബാധ 26,685 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7067 പേരാണ്....

കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാരിന് പിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും കോവിഡ് പ്രതിരോധ നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണ...

കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കാൻ തീരുമാനം

എറണാകുളം: ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി മാറ്റാൻ തീരുമാനം. ഇതിനുവേണ്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തീകരിക്കും. ഐസിയു, ഓക്‌സിജൻ സൗകര്യം ആവിശ്യമുള്ള...

സംസ്‌ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്‌ട്രീയം കളിക്കുന്നു; കെ സുരേന്ദ്രന്‍

കോഴിക്കോട്: പ്രധാനമന്ത്രിക്ക് എതിരെ അപകീർത്തി സൃഷ്‌ടിക്കാനാണ് സംസ്‌ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്‌ട്രീയം കളിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്‌റ്റ്. ‘ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ...

‘മലേറിയ നിര്‍മ്മാര്‍ജനം ലക്ഷ്യത്തിനരികെ’; 2025ഓടെ സംസ്‌ഥാനത്ത് മലമ്പനി നിവാരണം ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2025ഓടെ മലമ്പനി നിവാരണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ജില്ലകളില്‍ മലമ്പനി നിവാരണം ഘട്ടംഘട്ടമായി സാധ്യമാക്കിയാണ് ഇത് സാക്ഷാത്ക്കരിക്കുന്നത് എന്നും മന്ത്രി വ്യക്‌തമാക്കി. 'മലേറിയ...
- Advertisement -