ശബരിമല; മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ല; ഉമ്മൻ ചാണ്ടി
കോട്ടയം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ആചാര സംരക്ഷണത്തിന് ഒപ്പം നിന്ന എൻഎസ്‌എസിനെ പോലും വിമർശിച്ചവരാണ് സർക്കാരെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
ജാതിമത...
ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് ചെയ്യുമായിരുന്നു; കോടിയേരി
തിരുവനന്തപുരം: ദൈവങ്ങള്‍ക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എല്ലാ ദൈവങ്ങളും എല്‍ഡിഎഫിന് വോട്ട് ചെയ്യുമായിരുന്നെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണ് ശബരിമലയില്‍ ഏറ്റവും...
മലപ്പുറത്ത് 8 സീറ്റ് നേടും, തവനൂരിൽ ഒരു മാറ്റവുമുണ്ടാകില്ല; കെടി ജലീൽ
കോട്ടക്കൽ: മലപ്പുറത്ത് ഇത്തവണ എൽഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രി കെടി ജലീൽ. കഴിഞ്ഞ തവണ 4 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി....
ധർമജനെ ബൂത്തിന് മുന്നിൽ തടഞ്ഞു; കയ്യേറ്റം ചെയ്യാൻ ശ്രമം
കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ധർമജൻ ബോൾഗാട്ടിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് ധർമജൻ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്...
പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി; വോട്ടിങ് തടസപ്പെട്ടു
തിരുവനന്തപുരം: പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. ഇതിനെത്തുടർന്ന് പല ബൂത്തുകളിലും വോട്ടിങ് തടസപ്പെട്ടു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി യുപി സ്‌കൂളിലെ 116ആം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം വോട്ടിങ് നിർത്തി വച്ചിരിക്കുകയാണ്. ക്യൂ...
വികസന തുടർച്ചക്ക് ജനങ്ങൾ പിന്തുണ നൽകും; കെകെ ശൈലജ
കണ്ണൂർ: എൽഡിഎഫ് മഹാഭൂരിപക്ഷത്തോടെ തുടർഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വികസന തുടർച്ചക്ക് ജനം പിന്തുണ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടിക്കൊണ്ട്...
ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രി, യുഡിഎഫ് ഐതിഹാസിക വിജയം നേടും; ചെന്നിത്തല
ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനും എതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം...
സംസ്‌ഥാനത്ത് യുഡിഎഫ് തരംഗം, സെഞ്ച്വറി അടിക്കും; മുല്ലപ്പള്ളി
കോഴിക്കോട്: സംസ്‌ഥാനത്ത് യുഡിഎഫ് തരംഗം ആണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പള്ളി...








































