കോട്ടയം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ആചാര സംരക്ഷണത്തിന് ഒപ്പം നിന്ന എൻഎസ്‌എസിനെ പോലും വിമർശിച്ചവരാണ് സർക്കാരെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
ജാതിമത ചിന്തകൾക്ക് അതീതമാണ് ശബരിമല എന്ന വികാരം. സത്യവാങ്മൂലം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധമായ മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ശക്‌തി പകരുന്ന തിരഞ്ഞെടുപ്പ് ആണിതെന്നും കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതം എന്നത് മോദിയുടെയും ബിജെപിയുടെയും സ്വപ്‌നം മാത്രമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Also Read: വികസന തുടർച്ചക്ക് ജനങ്ങൾ പിന്തുണ നൽകും; കെകെ ശൈലജ