Fri, Sep 11, 2026
37 C
Dubai

നിയമത്തിനു കണ്ണില്ലെങ്കിലും നിയമം നടപ്പാക്കുന്നവർക്കത് വേണം; ജോയ് മാത്യു

കോഴിക്കോട്: "അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടർ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല, നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണം"- നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ...

മദ്യലഹരിയിൽ മാതാവിനെ മർദ്ദിച്ച മകൻ അറസ്‌റ്റിൽ

തിരുവനന്തപുരം: ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ മാതാവിനെ മർദ്ദിച്ച മകൻ അറസ്‌റ്റിൽ. ഇടവ തുഷാരമുക്കില്‍ റസാഖിനെയാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പി അറസ്‌റ്റ് ചെയ്‌തത്‌. റസാഖ് മാതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

ആലപ്പുഴയിലെ പരസ്യ പ്രകടനം; ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു

ആലപ്പുഴ: പ്രതിഷേധ പ്രകടനം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു. വിശദീകരണം ലഭിച്ച ശേഷം ഇവർക്ക് എതിരെ നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്‌ഥാന നേതൃത്വം വ്യക്‌തമാക്കി. പ്രകടനത്തിൽ പങ്കെടുത്തവർ 48...

എംഎം ഹസ്സനെ മാറ്റണമെന്ന് ആവശ്യം; എംഎൽഎമാരും എംപിമാരും കത്ത് നൽകി

ന്യൂഡെൽഹി: എംഎം ഹസ്സനെ യുഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ പശ്‌ചാത്തലത്തിലാണ്‌ നടപടി. എംഎൽഎമാർക്കും എംപിമാർക്കും പുറമെ കെപിസിസി...

ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർവകലാശാലകളിൽ അവസാന വർഷ ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിളിച്ചുചേർത്ത സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിദ്യാർഥികളുടെ...

റേഷൻ കാർഡ്; ആധാർ പരിശോധനക്ക് ഇനി അനുമതി വേണം

തൃശൂർ: റേഷൻ കാർഡ് ഉടമയുടെയോ അംഗത്തിന്റെയോ അനുമതി ഇല്ലാതെ ഇ-പോസിൽ ഇനി ആധാർ വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ല. പൗരൻമാർക്ക് ആധാർ നൽകുന്ന കേന്ദ്ര സർക്കാർ സ്‌ഥാപനമായ യൂണീക് ഐഡന്റഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ...

നെയ്യാറ്റിൻകര സംഭവം; അരമണിക്കൂര്‍ ക്ഷമ കാണിച്ചിരുന്നെങ്കിൽ രണ്ട് ജീവൻ രക്ഷിക്കാമായിരുന്നു

തിരുവനന്തപുരം: വസ്‌തു ഒഴിപ്പിക്കാനാണ് അവർ വന്നത്. ഒഴിപ്പിക്കരുതെന്ന ഹരജി അപ്പോൾ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഒഴിപ്പിക്കാൻ വന്നവർ അരമണിക്കൂർ നേരത്തെ ക്ഷമ കാണിച്ചിരുന്നുവെങ്കിൽ രണ്ട് ജീവനുകൾ രക്ഷിക്കാമായിരുന്നു, രണ്ട് കുട്ടികൾ അനാഥരാകില്ലായിരുന്നു. ഡിസംബർ 22ന്...

ദമ്പതികളുടെ മരണം; പോലീസുകാർക്ക് എതിരെ നടപടിയെടുക്കുമെന്ന് കളക്‌ടർ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കുമെന്ന് കളക്‌ടർ നവ്‌ജ്യോത് സിംഗ് ഖോസ. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്‌ടർ പറഞ്ഞു. കളക്‌ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി...
- Advertisement -