ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന...
കുറുവാ ദ്വീപ്; എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: വയനാട് കുറുവാ ദ്വീപിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. വിനോദസഞ്ചാരം മുൻനിർത്തി രണ്ടുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എങ്ങനെയാണ് ഇത്തരമൊരു നിർമാണത്തിന് അനുമതി നൽകിയതെന്ന് കോടതി...
മലപ്പുറത്ത് ആറായിരത്തിനടുത്ത് ആളുകളിൽ മഞ്ഞപ്പിത്തം; അതീവ ജാഗ്രത
മലപ്പുറം: ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ പോത്തുകല്ലിൽ വ്യാപനം ഉണ്ടായപ്പോൾ...
‘ഉറക്കവും ആഹാരവും കിട്ടാത്ത നരകജീവിതം’; പോലീസിലെ പ്രശ്‌നങ്ങളെ ചൊല്ലി സഭയിൽ ബഹളം
തിരുവനന്തപുരം: ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് കേരള പോലീസിനെന്ന് പ്രതിപക്ഷം നിയമസഭയിൽ. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങളെ ചൊല്ലി...
കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകം; രണ്ടാം പ്രതിയും പിടിയിൽ
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ രണ്ടാംപ്രതി സുനിൽ കുമാറാണ് അറസ്‌റ്റിലായത്. ദീപുവിനെ കഴുത്തറുത്ത് കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ കഴിഞ്ഞ...
മുഖ്യമന്ത്രിക്കെതിരായ പരാമർശം; തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണത്തിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി സിപിഎം. 'തലസ്‌ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം' എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ...
അമ്മ; സിദ്ദിഖ് ജനറൽ സെക്രട്ടറി, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡണ്ടുമാർ
കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്‌മയായ 'അമ്മ'യുടെ (AMMA) ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിനെ (വോട്ട്- 157) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മൽസരിച്ചത്. ജഗദീഷും...
അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപയോക്‌താക്കൾ അടക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം.
തുക അക്കൗണ്ടിലെത്താൻ കാലതാമസം ഉണ്ടാകുന്നത്...






































