Sat, Jun 20, 2026
31.8 C
Dubai

വ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തു

തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്‌ടർക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അതിവേഗനടപടി. പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡിന് ആവശ്യമായ സർട്ടിഫിക്കറ്റ് പരിശോധനകൾ നടത്താതെ നല്‍കിയ സംഭവത്തില്‍,...

പോപുലര്‍ ഫ്രണ്ട് ജപ്‌തി; ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിലെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമുതല്‍ നശിപ്പിച്ച കേസിൽ കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ജപ്‌തി നടപടികളിലൂടെ...

സംസ്‌ഥാന ബജറ്റ് നാളെ; വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻ‌തൂക്കം

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ് നാളെ. സംസ്‌ഥാനത്തിന്റെ ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിനിടെയാണ് ബജറ്റ് വരുന്നത്. അതുകൊണ്ടുതന്നെ, പ്രതിസന്ധി മറികടക്കാൻ വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ആയിരിക്കും ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകുക....

കോഴ വാങ്ങിയ സംഭവം; സൈബി ജോസിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. സംസ്‌ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. സൈബിക്കെതിരെ...

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി; നാല് സ്‌ഥാപനങ്ങൾ അടപ്പിച്ചു

തിരുവനന്തപുരം: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായുള്ള പരിശോധനകൾ കർശനമാക്കി ആരോഗ്യവകുപ്പ്. ഇന്ന് മുതലാണ് സംസ്‌ഥാനത്ത്‌ പദ്ധതി നടപ്പിലാക്കിയത്. ഇന്ന് സംസ്‌ഥാന വ്യാപകമായി 247 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ...

‘ഓപ്പറേഷൻ ഷവർമ’; പിഴയായി കിട്ടിയത് 36 ലക്ഷം രൂപ- ആരോഗ്യവകുപ്പ്

തിരുവനന്തപുരം: 'ഓപ്പറേഷൻ ഷവർമ'യുടെ ഭാഗമായി സംസ്‌ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപ പിഴ ഈടാക്കിയതായി സർക്കാർ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ആരോഗ്യവകുപ്പ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. സംസ്‌ഥാനത്ത്‌ തുടർച്ചയായി...

ജഡ്‌ജിമാരുടെ പേരിൽ കോഴ; സൈബി ജോസിനെതിരെ ഇന്ന് കേസെടുത്തേക്കും

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ തുടർ നടപടി ആകാം എന്ന...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വർധിപ്പിച്ച വൈദ്യുതി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. യൂണിറ്റിന് ഒമ്പത് പൈസ തോതിലാണ് നിരക്ക് വർധിപ്പിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നൽകേണ്ടി...
- Advertisement -