കൊല്ലത്ത് പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടി; വടിവാൾ വീശി ആക്രമികൾ
കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സർക്കാർ ഗസ്‌റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലം കുണ്ടറ കരിക്കുഴിയിൽ വെച്ചാണ്...
സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 9 പൈസ വർധനവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ഒമ്പത് പൈസ തോതിലാണ് നിരക്ക് വർധിപ്പിച്ചത്. നാല് മാസത്തേക്കാണ് വർധനവ്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നൽകേണ്ടി...
രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് കേന്ദ്ര സർക്കാർ രാഷ്‌ട്രീയം കളിക്കുന്നത്; കെ സുധാകരൻ
തിരുവനന്തപുരം: കശ്‌മീരിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ചതിന് പിന്നിൽ ബിജെപിയുടെ ഗൂഢനീക്കമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് ബിജെപിയും കേന്ദ്ര സർക്കാരും രാഷ്‌ട്രീയം...
ലൈസൻസ് റദ്ദാക്കിയാൽ സ്‌ഥാപനം മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ല; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് സ്‌ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയാൽ അതേ സ്‌ഥാപനം മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്‌ഥാപനം പുനഃസ്‌ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
''ഫെബ്രുവരി ഒന്ന്...
പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു
കൊല്ലം: പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതിവെച്ച് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതി കൊല്ലം ക്ളാപ്പന സ്വദേശിയായ പ്ളസ് വൺ വിദ്യാർഥിയാണ് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥി...
ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ; സർക്കാരിനെതിരെ അധ്യാപകർ കോടതിയിൽ
കോഴിക്കോട്: പൊതുവിദ്യായങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുക അപര്യാപ്‌തമാണെന്നും, ഇതുമൂലം മിക്ക സ്‌കൂളുകളിലും പദ്ധതി താളം തെറ്റിയ...
ഡോക്യുമെന്ററി പ്രദർശനം; തലസ്‌ഥാനത്ത് പ്രതിഷേധം- ബിജെപി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശനത്തിനിടെ തലസ്‌ഥാനത്ത് വീണ്ടും പ്രതിഷേധം. നെടുമങ്ങാട് കച്ചേരി നടയിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനം തടയാനെത്തിയ ബിജെപി പ്രവർത്തകരെ...
ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ നീക്കം; ആർഎസ്എസ് ഭരണഘടനയുടെ അടിവേരറുക്കുന്നു- മുഖ്യമന്ത്രി
തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റുന്നതിനായി ഭരണഘടനയുടെ അടിവേരറുക്കുന്ന പ്രവൃത്തിയാണ് ആർഎസ്എസ് ചെയ്‌തു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണാധികാരത്തിന്റെ പേരിൽ ഭരണഘടനയെ...








































