എകെജി സെന്റർ ആക്രമണം; ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടയാളെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്‌റ്റ് ഇട്ടയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം...
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. സെക്രട്ടറിയേറ്റിലേക്കും എല്ലാ ജില്ലാ കളക്‌ടറേറ്റുകളിലേക്കും ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. മുഖ്യമന്ത്രിക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ ഹൈക്കോടതി മേൽനോട്ടത്തിൽ...
രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും; കനത്ത സുരക്ഷ
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് നെൻമേനി പഞ്ചായത്തിലെ കോളിയാടിയിൽ തൊഴിലാളി സംഗമത്തിൽ രാഹുൽ ഇന്ന് പങ്കെടുക്കും. തുടർന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ...
സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; കടലാക്രമണവും രൂക്ഷമായേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം ശക്‌തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരങ്ങളിൽ കൂടുതൽ മഴ...
ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ ഗൂഢാലോചന കേസിൽ പിസി ജോർജിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പോലീസ് സംഘം...
‘ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ല’; റിപ്പോർട് കൈമാറി ഡിഎംഒ
പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ...
എകെജി സെന്റര്‍ ആക്രമണം: പ്രതികള്‍ ആരെന്ന് പുറത്തുവിടണം; കെ സുധാകരന്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരെന്ന് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. പ്രതികള്‍ ആരെന്ന് പുറത്തുവിട്ടാല്‍ കോണ്‍ഗ്രസ് അല്ലെന്ന് വ്യക്‌തമാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു.
ഇപി ജയരാജന്റെ ബുദ്ധിയിലാണ് ആക്രമണമെന്ന ആശയം...
പ്രധാന നഗരങ്ങളില്‍ ക്ളീന്‍ സ്‌ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ഥ്യമാക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രധാന നഗരങ്ങളില്‍ 'സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ക്ളീന്‍ സ്‌ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര...








































