സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും; മൊഴി സ്‌ഥിരീകരിക്കുക ലക്ഷ്യം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്. സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും. ഫോൺ വിവരങ്ങളുടെ കോപ്പി തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് എൻഐഎ കോടതിയെ സമീപിക്കും. ഫോണിലെ...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസ് സ്‌ഥലത്തെത്തി...
ഒന്നര വയസുകാരിയെ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; പിതാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: ജില്ലയിലെ വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്‌റ്റിനെയാണ് വിഴിഞ്ഞം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇടത് കാലിലാണ് കുട്ടിക്ക് സാരമായി പരിക്കേറ്റത്....
എകെജി സെന്റർ ആക്രമണം; ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടയാളെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്‌റ്റ് ഇട്ടയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം...
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. സെക്രട്ടറിയേറ്റിലേക്കും എല്ലാ ജില്ലാ കളക്‌ടറേറ്റുകളിലേക്കും ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. മുഖ്യമന്ത്രിക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ ഹൈക്കോടതി മേൽനോട്ടത്തിൽ...
രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും; കനത്ത സുരക്ഷ
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് നെൻമേനി പഞ്ചായത്തിലെ കോളിയാടിയിൽ തൊഴിലാളി സംഗമത്തിൽ രാഹുൽ ഇന്ന് പങ്കെടുക്കും. തുടർന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ...
സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; കടലാക്രമണവും രൂക്ഷമായേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം ശക്‌തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരങ്ങളിൽ കൂടുതൽ മഴ...
ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ ഗൂഢാലോചന കേസിൽ പിസി ജോർജിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പോലീസ് സംഘം...







































