Sat, Aug 15, 2026
36 C
Dubai

വിഴിഞ്ഞത്ത് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടൻ(65), മകൻ റെനിൽ (35) എന്നിവരാണ് മരിച്ചത്. രാവിലെ തേങ്ങയിടാൻ ശ്രമിക്കുന്നതിടെ ഇരുമ്പ് തോട്ടി കെവി 11 ലൈനിൽ കുടുങ്ങിയാണ് അപകടം...

കോൺഗ്രസിന്റെ കളക്‌ടറേറ്റ് മാർച്ച്; കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്‌ടറേറ്റുകളിലേക്ക്‌ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്. മാർച്ചുകളിൽ സംഘർഷം ഉണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ്...

ഷാജ് കിരണിന്റെ ഭീഷണി: ശബ്‌ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും

പാലക്കാട്: രഹസ്യമൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ ശബ്‌ദരേഖ സ്വപ്‌ന സുരേഷ് ഇന്ന് പുറത്തുവിടും. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പാലക്കാട് വെച്ചായിരിക്കും ഫോൺ സംഭാഷണം പുറത്തുവിടുക. സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനാണ്...

ബിജെപിയും കോൺഗ്രസും ഒക്കച്ചങ്ങാതിമാർ; കോടിയേരി

കണ്ണൂർ: സ്വര്‍ണക്കടത്ത് പ്രതികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. അടിസ്‌ഥാന രഹിതമായ ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്‌ടിക്കാന്‍...

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ...

ഇടുക്കി ജില്ലയിൽ ഹർത്താൽ തുടങ്ങി; ഹൈറേഞ്ച് മേഖലകളിൽ ബസ് സർവീസുകളില്ല

തൊടുപുഴ: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ...

പിഎം കിസാൻ സമ്മാൻ നിധി; കേരളത്തിലെ ഭൂരിപക്ഷം കർഷകരും പുറത്താവും

തിരുവനന്തപുരം: റവന്യൂ പോര്‍ട്ടലില്‍ ഭൂമിസംബന്ധമായ രേഖകള്‍ കാലാനുസൃതമായി പുതുക്കാത്തത് സംസ്‌ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച കിസാന്‍ സമ്മാന്‍ പദ്ധതിയില്‍നിന്ന് ഇതുമൂലം കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്തായേക്കും. കേരളത്തിന്റെ റവന്യൂ...

കുതിരവട്ടത്തെ സുരക്ഷാ പാളിച്ചകൾ; പോലീസ് റിപ്പോർട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിക്കുന്ന പോലീസ് സംഘം ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കും. കേന്ദ്രത്തിലെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിക്കുന്നത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ്...
- Advertisement -