Mon, May 25, 2026
32 C
Dubai

സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയുള്ളതിനാൽ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട...

കാലാവസ്‌ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് നടക്കും

തൃശൂർ: കാലാവസ്‌ഥ അനുകൂലമായാല്‍ ഇന്ന് വൈകീട്ട് തൃശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് നടന്നേക്കും. തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. കനത്ത മഴയെത്തുടര്‍ന്നാണ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്....

ഐജി ജി ലക്ഷ്‌മണിന്റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് നടപടി നേരിട്ട ഐജി ജി ലക്ഷ്‌മണിന്റെ സസ്‌പെൻഷൻ മൂന്ന് മാസം കൂടി നീട്ടി. കഴിഞ്ഞ നവംബര്‍ പത്തിനാണ്...

ഷഹാനയുടെ മരണം; ഭർത്താവിനെതിരെ കേസെടുത്തു

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ ചേവായൂർ പോലീസ് കേസെടുത്തു. ആത്‌മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് കേസ്. ഷഹാനയുടേത് തൂങ്ങിമരണമാണ് എന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. രാസ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം...

മുഖ്യമന്ത്രി ഇപ്പോഴും പാറപ്രത്തെ ക്രിമിനൽ രാഷ്‌ട്രീയക്കാരൻ; കെ സുധാകരൻ

കണ്ണൂര്‍: പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്‌ട്രീയക്കാരനില്‍ നിന്ന് തരിമ്പും മാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്ന അപൂര്‍വം ക്രൂര ജൻമങ്ങളില്‍...

സംസ്‌ഥാന പോലീസിലെ ഗുണ്ടാ ബന്ധം; കണ്ടെത്തി കേസടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന പോലീസില്‍ ഗുണ്ടാ ബന്ധമുള്ളവരും ഉണ്ടെന്ന് ഡിജിപി അനില്‍ കാന്ത്. ഇത്തരക്കാരെ കണ്ടെത്തി കേസെടുക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ അനില്‍കാന്ത് നിദേശം നൽകി. ഗുണ്ടകള്‍ക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്ന് മനസിലായി....

അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

മലപ്പുറം: അധ്യാപകൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ സ്‌കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചോ എന്നാണ് അന്വേഷിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ബാബു കെ ഐഎഎസിനാണ് അന്വേഷണ...

‘നല്ല ഭക്ഷണം, നാടിന്റെ അവകാശം’; പരിശോധന തുടരുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായാണ് പരിശോധന. ഇന്നലെയും ഇന്നുമായി 484 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ...
- Advertisement -