Sat, Nov 21, 2026
24 C
Dubai

വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നൽകിയ ഐ ഫോൺ സ്വീകരിച്ചെന്ന സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും....

സിപിഐഎമ്മിന്റെ സ്‌ഥാനാർഥി പട്ടിക; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പ്രതിഷേധമുണ്ടായ പൊന്നാനി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്‌ഥാനാർഥികൾ തന്നെയാവും മൽസര രംഗത്ത് ഉണ്ടാവുക. എതിര്‍ സ്‌ഥാനാർഥികളെ അറിഞ്ഞ ശേഷമായിരിക്കും ദേവികുളം,...

നഷ്‌ടപരിഹാരം; മരട് ഫ്‌ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്ളാറ്റ് ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവെക്കാൻ ഫ്ളാറ്റ് നിർമാതാക്കൾക്ക് കഴിഞ്ഞതവണ കോടതി നിർദേശം നൽകിയിരുന്നു. ജസ്‌റ്റിസുമാരായ നവീൻ സിൻഹ, കൃഷ്‌ണ...

കോവിഡ് വാക്‌സിൻ നമുക്കും സമൂഹത്തിനും വേണ്ടി; മോഹൻലാൽ

കൊച്ചി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃതാ ഹോസ്‌പിറ്റലില്‍ വച്ച് ആദ്യഘട്ട വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും...

മീനമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

തിരുവനന്തപുരം: ശബരിമലയിൽ മീനമാസ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ബുധനാഴ്‌ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് ബുക്കിങ് ആരംഭിക്കുക. ദിവസേന 5000 പേർക്കാണ് ദർശനം ഒരുക്കിയിരിക്കുന്നത്. 14ന് വൈകിട്ട് നാട് തുറക്കും. 15നാണ് മീനം...

മൽസരിക്കണമെന്ന് ആവർത്തിച്ച് നേതൃത്വം; ഷൂട്ടിങ് തിരക്കെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് സുരേഷ് ഗോപിയോട് ആവർത്തിച്ച് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന നേതൃത്വം. എന്നാൽ നിലവിൽ സിനിമാ രംഗത്ത് സജീവമായതിനാലും ഷൂട്ടിങ് തിരക്കുള്ളതിനാലും സ്‌ഥാനാർഥിയാകാൻ കഴിയില്ലെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം,...

കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കൊല്ലം: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. കൊല്ലം കുണ്ടറയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനൂപയെന്ന മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് കൊലപാതകം നടന്നത്....

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ചെറുവക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെറുവക്കൽ സ്വദേശി അജി കുമാറിന്റെ സ്വിഫ്റ്റ് കാറിനാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്. ചെറുവക്കൽ ഇളവൂർ പള്ളിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന്...
- Advertisement -