കനത്ത മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്- കണ്ണൂരിൽ വിമാനം വഴിതിരിച്ചു വിട്ടു
കണ്ണൂർ: കണ്ണൂർ വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത്-കണ്ണൂർ വിമാനം കൊച്ചിയിലെക്ക് വഴിതിരിച്ചു വിട്ടു. കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം...
പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം: ലോകപ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലിൽ വെച്ചാണ് മരണം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്‌ടർ ആയിരുന്നു....
ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്; കോട്ടയത്തും പുതുപ്പള്ളിയിലും അനുസ്‌മരണം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. പ്രിയ നേതാവിന്റെ സ്‌മരണയിൽ ഇന്ന് സംസ്‌ഥാനമൊട്ടാകെ വിവിധ പരിപാടികൾ നടക്കും. ഒപ്പം ജീവകാര്യണ്യ പദ്ധതികളും ആരംഭിക്കും. ഒന്നാംചരമ വാർഷികത്തോട് അനുബന്ധിച്ചു ഓഗസ്‌റ്റ്...
ഇന്നും തീവ്രമഴ തുടരും; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്- വയനാട് അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും തീവ്രമഴ തുടരും. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട് ഇല്ല. എന്നാൽ, പത്ത് ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ...
129 പേർക്ക് ഡെങ്കിപ്പനി, എലിപ്പനി, കോളറ കേസുകളും വർധിക്കുന്നു; മലപ്പുറത്ത് മലേറിയ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്‌ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് 129...
ഒടുവിൽ കണ്ണുതുറന്ന് അധികൃതർ; മാലിന്യ സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്തും
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം പ്രശ്‌നം വിവാദമായതിന് പിന്നാലെ, കണ്ണുതുറന്ന് അധികൃതർ. മാലിന്യം പൊതുസ്‌ഥലത്തേക്ക് വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ തിരുവനന്തപുരം കോർപറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും തീരുമാനിച്ചു. തോട്ടിലെ മാലിന്യം...
ദേശീയപാതാ വികസനം; ജിഎസ്‌ടി വിഹിതവും റോയൽറ്റിയും സംസ്‌ഥാനം ഒഴിവാക്കും
തിരുവനന്തപുരം: ദേശീയ പാതാ വികസനത്തിന് വീണ്ടും സംസ്‌ഥാന സർക്കാർ പങ്കാളിത്തം. രണ്ട് ദേശീയപാതകളുടെ വികസനത്തിന് സംസ്‌ഥാനം ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കും. എറണാകുളം ബൈപ്പാസ് (എൻഎച്ച് 544), കൊല്ലം-ചെങ്കോട്ട ബൈപ്പാസ് (എൻഎച്ച് 744)...
പൂക്കോട് ക്യാമ്പസിൽ അരാജകത്വം, അധികൃതരുടേത് ഗുരുതര വീഴ്‌ച; കമ്മീഷൻ റിപ്പോർട്
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് ഹരിപ്രസാദ് ആണ് അന്വേഷണ...







































