ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്‌ത്രയെ സിബിഐ ചോദ്യം ചെയ്യും
ന്യൂഡെൽഹി: കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു സിബിഐ ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം....
ഗാസയിൽ വെടിനിർത്തൽ; യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ
ന്യൂഡെൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ. അൾജീരിയ, ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച...
ശബരിമലയിൽ തിരക്കിന് നേരിയ ശമനം; സന്നിധാനം നിയന്ത്രണ വിധേയം
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ തിരക്കിന് നേരിയ ശമനം. കഴിഞ്ഞ അഞ്ചു ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് രാവിലെ മുതൽ തിരക്കിന് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പമ്പയിലേക്ക് തീർഥാടക പ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക്...
വാകേരിയെ വിറപ്പിച്ച കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും; സ്‌കൂളുകൾക്ക് അവധി
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും. ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിലും വനത്തിന് പുറത്തും കടുവയുടെ...
76,357 രൂപയുടെ നാശനഷ്‌ടം; എസ്എഫ്ഐ പ്രതിഷേധം സ്‌റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്
തിരുവനന്തപുരം: ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രതിഷേധം സ്‌റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്. കേസിൽ അറസ്‌റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഇതോടൊപ്പം ഗവർണറുടെ വാഹനത്തിന് കേടുപാട് ഉണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഗവർണറുടെ...
തിരക്കിൽ കടുത്ത വിമർശനം; ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സ്‌ഥലം മാറ്റം
തിരുവനന്തപുരം: തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം. സന്നിധാനത്ത് നിയമിച്ചിരുന്ന കെവി സന്തോഷിനെ നിലയ്‌ക്കലിലേക്ക് മാറ്റി. എസ്‌പി മധുസൂദനെ പമ്പയിലേക്കും മാറ്റിയിട്ടുണ്ട്. അരവിന്ദ് സുകുമാരന് പകരമാണ് മധുസൂദനെ...
രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ; പുതുമുഖത്തെ ഇറക്കി ബിജെപി
ജയ്‌പൂർ: സസ്‌പെൻസുകൾക്ക് ഒടുവിൽ വിരാമം. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി പുതുമുഖത്തെ തന്നെ ഇറക്കിയിരിക്കുകയാണ് ബിജെപി. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെയാണ് ബിജെപി തിരഞ്ഞെടുത്തത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണ് ഭജൻലാലിനെ തിരഞ്ഞെടുത്തത്....
‘അത്‌ലീറ്റ് ഓഫ് ദി ഇയർ’; നോഹ ലൈൽസും ഫെയ്‌ത് കിപ്യേഗനും മികച്ച അത്‌ലറ്റുകൾ
പാരിസ്: 2023ലെ മികച്ച കായിക താരങ്ങൾക്ക് ലോക അത്ലറ്റിക് ഫെഡറേഷൻ നൽകുന്ന 'അത്‌ലീറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ട്രാക്ക്, ഫീൽഡ്, ഔട്ട് ഓഫ് സ്‌റ്റേഡിയ വിഭാഗങ്ങളിലായി മൂന്ന് വനിതകളും മൂന്ന്...








































