കട്ടപ്പന ഇരട്ടക്കൊലക്കേസ്; കുറ്റസമ്മതം നടത്തി നിതീഷ്, നിർണായക വഴിത്തിരിവ്

കഴിഞ്ഞ വർഷം ഓഗസ്‌റ്റിലാണ് സംഭവം നടന്നത്. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന വിജയനെ വീട്ടിലെ ഹാളിൽ വെച്ച് ചുറ്റിക കൊണ്ട് തലക്കടിച്ച് മുഖ്യപ്രതി നിതീഷ് കൊലപ്പെടുത്തിയെന്നാണ് കേസ്.

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

തൊടുപുഴ: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. നവജാത ശിശുവിന്റെയും വിജയന്റെയും കൊലപാതകത്തിൽ ഭാര്യയ്‌ക്കും മകനും പങ്കുണ്ടെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റിലാണ് സംഭവം നടന്നത്. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന വിജയനെ വീട്ടിലെ ഹാളിൽ വെച്ച് ചുറ്റിക കൊണ്ട് തലക്കടിച്ച് മുഖ്യപ്രതി നിതീഷ് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്.

പിന്നീട് വിജയന്റെ ഭാര്യ സുമയുടെയും മകൻ വിഷ്‌ണുവിന്റെയും സഹായത്തോടെ പ്രതി നിതീഷ് മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചുമൂടുകയായിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. അതേസമയം, വിജയനെ കുഴിച്ചിട്ടെന്ന് സംശയിക്കുന്ന വീടിന്റെ തറ ഇന്ന് പോലീസ് പൊളിച്ച് പരിശോധിക്കും. കേസിലെ മുഖ്യപ്രതി നിതീഷിനെ കക്കാട്ടുകടവിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തും. ഫൊറൻസിക്, വിരലടയാള വിദഗ്‌ധരും ആർടിഒയും സ്‌ഥലത്ത്‌ എത്തും.

2016ൽ കട്ടപ്പനയിലെ വീട്ടിൽ വെച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസും പോലീസ് അന്വേഷിക്കുന്നുണ്ട്. ആഭിചാര ക്രിയയയുടെ ഭാഗമായി നടന്ന കൊലപാതകമാണോ ഇതെന്നും പരിശോധിക്കും. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ടു കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കുഞ്ഞിനെ കുഴിച്ചിട്ട സ്‌ഥലത്തും പരിശോധന നടത്തിയേക്കും.

അതേസമയം, വിജയനെയും കുഞ്ഞിനേയും കൊലപ്പെടുത്തിയത് താനാണെന്ന് നിതീഷ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിതീഷിനെ ഇന്നലെ ഉച്ചക്കാണ് കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു നൽകിയത്. തുടർന്ന് ഇടുക്കി എസ്‌പി ടികെ വിഷ്‌ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചെയ്‌തു.

ഇതിലാണ് നിതീഷിനൊപ്പം പിടിയിലായ വിഷ്‌ണുവിന്റെ പിതാവായ വിജയനെയും, വിഷ്‌ണുവിന്റെ സഹോദരിയും താനുമായുള്ള ബന്ധത്തിൽ ജനിച്ച നവജാത ശിശുവിനേയും കൊലപ്പെടുത്തിയെന്നും ഇയാൾ സമ്മതിച്ചത്. വിജയനെ കക്കാട്ടുകടയിൽ ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ടതായാണ് നിതീഷ് പറഞ്ഞത്. 2016ലാണ് അഞ്ചു ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്. വിജയന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് നിതീഷിന്റെ മൊഴി.

മുമ്പ് താമസിച്ചിരുന്ന സാഗര ജങ്ഷനിലുള്ള വീടിന് സമീപമാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. ഗന്ധർവന് നൽകാനെന്ന പേരിലാണ് അമ്മയുടെ പക്കൽ നിന്നും കുട്ടിയെ വാങ്ങിയത്. വിഷ്‌ണുവിനും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന നിതീഷ് വിഷ്‌ണുവിന്റെ സഹോദരിയുമായി അടുപ്പത്തിലായി. വിവാഹത്തിന് മുൻപ് കുഞ്ഞുണ്ടായതാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മോഷണശ്രമത്തിനിടെ പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള വിഷ്‌ണുവിനെ ആശുപത്രിയിൽ നിന്ന് വിട്ട ശേഷം അന്വേഷണ സംഘം കസ്‌റ്റഡിയിൽ വാങ്ങും.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE