Sun, Nov 15, 2026
23 C
Dubai

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

കൽപ്പറ്റ: കേണിച്ചിറയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ അറസ്‌റ്റിൽ. പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറിൽ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ...

സർക്കാരിന് ആശ്വാസം; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം

തിരുവനന്തപുരം: ഈ മാസം 25 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണറുടെ അംഗീകാരം. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ...

‘രാജിക്കത്ത് നൽകിയിട്ടില്ല; സൂരജ് സന്തോഷിനെ മാറ്റിനിർത്തില്ലെന്ന്’ സംഘടന

കൊച്ചി: ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്നും മാറ്റിനിർത്തില്ലെന്നും വെളിപ്പെടുത്തി ഗായകരുടെ സംഘടനയായ സമം (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്). സൂരജ് സന്തോഷ് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്ത് പറഞ്ഞതാണ്. സംഘടനക്ക് രാഷ്‌ട്രീയമായി...

ഇഡിയുടേത് കോടതി വിധിയുടെ ലംഘനം; സമൻസ് പിൻവലിക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ കോടതി വിധിയുടെ ലംഘനമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്നതെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് പറഞ്ഞു. കേസിൽ എന്ത് ചെയ്യാൻ പാടില്ലായെന്ന്...

അസമിലെ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു; കുത്തിയിരുന്ന് പ്രതിഷേധം

ഗുവാഹത്തി: അസമിലെ തീർഥാടന കേന്ദ്രമായ ബട്ടദ്രവ സത്രം ക്ഷേത്രത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു. ഇന്ന് രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്‌ഥരാണ് തടഞ്ഞത്. പ്രവേശനം നിഷേധിച്ചതിന് പിന്നാലെ...

തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഒളിവിൽപ്പോയ ഭർത്താവും മരിച്ച നിലയിൽ

തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊഴപ്പിള്ളി ബിനുവിനെയാണ് കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പുറകിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ...

രഞ്‌ജിത്ത് വധക്കേസ്; പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് തീരുമാനം

ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് തീരുമാനം. പ്രതികൾക്ക് എന്ത് ശിക്ഷ വിധിക്കണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും. ഇതിന് ശേഷം ശിക്ഷ...

രാമക്ഷേത്രം പ്രാണപ്രതിഷ്‌ഠാ ചടങ്ങ് ഇന്ന്; രാമമന്ത്രത്താൽ പുണ്യമായി അയോധ്യ

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് ഇന്ന്. രാവിലെ 11.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. ശേഷം 12.30ന് ആയിരിക്കും പ്രാണപ്രതിഷ്‌ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ അയോധ്യയിലെത്തും. കാശിയിലെ പുരോഹിതൻ ലക്ഷ്‌മീകാന്ത് ദീക്ഷിതിന്റെ...
- Advertisement -