തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊഴപ്പിള്ളി ബിനുവിനെയാണ് കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പുറകിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് ബിനു ഭാര്യ ഷീജയെ വെട്ടി കൊലപ്പെടുത്തിയത്.
ആക്രമണം തടയാൻ ശ്രമിച്ച രണ്ടു മക്കൾക്കും വെട്ടേറ്റിരുന്നു. 11ഉം എട്ടും വയസുള്ള കുട്ടികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽപ്പോയ ബിനുവിനായി പോലീസ് തിരച്ചിൽ നടത്തവേയാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. അതേസമയം, ബിനു ഭാര്യയെ വെട്ടി കൊലപ്പെടുത്താനുള്ള കാരണം വ്യക്‌തമല്ല.
Most Read| ഉറ്റുനോക്കി സർക്കാർ; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് കൈമാറി