മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു
അമരാവതി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ ഓഫീസിൽ വെച്ചായിരുന്നു പാർട്ടി പ്രവേശനം. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും...
കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് ആന്റി നാർക്കോട്ടിക് ടീം പിടിച്ചെടുത്തത്. സമീപ കാലത്തായി ജില്ലയിൽ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ കഞ്ചാവ്...
ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം; നാലുപേർ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ഡെൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം. വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറൽ ആശുപത്രി ജങ്ഷന് സമീപത്തായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ...
ഖത്തറിൽ തടവിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി. ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു....
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പോലീസ് കുറ്റപത്രം നൽകിയത്. സംഭവത്തിൽ രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരെ...
പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അവശനിലയിൽ ആയതിനെ തുടർന്ന് ഇന്ന് രാവിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുക...
രാമക്ഷേത്ര ഉൽഘാടനം; നിലപാട് എടുക്കേണ്ടത് കോൺഗ്രസ് ദേശീയ നേതൃത്വം- കെ സുധാകരൻ
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉൽഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി....
സ്വർണ വിലയിൽ ഇന്നും വൻ കുതിപ്പ്; ഗ്രാമിന് 40 രൂപ വർധിച്ചു
കൊച്ചി: വർഷാവസാനവും സ്വർണ വിലയിൽ വൻ കുതിപ്പ്. ഇന്ന് സ്വർണവില റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ചു ഒരു ഗ്രാം സ്വർണത്തിന് 5890 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില...








































