വ്യവസായിയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്‌റ്റിൽ
ചെന്നൈ: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് വ്യവസായിയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്‌റ്റിൽ. സ്വകാര്യ കമ്പനിയെ കബളിപ്പിച്ചു 16 കോടി രൂപ തട്ടിയെന്നാണ് പരാതി. ചെന്നൈ...
വാണിയംകുളത്ത് സ്‌ത്രീകൾ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച...
പുതുപ്പള്ളിയുടെ അമരക്കാരനായി ചാണ്ടി ഉമ്മൻ; സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച
കോട്ടയം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്‌ഞ. 37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ്...
പുതുപ്പള്ളിയിൽ യുഡിഎഫ് വിജയം സഹതാപ തരംഗം; എംവി ഗോവിന്ദൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപ തരംഗമെന്ന് പറഞ്ഞ ഗോവിന്ദൻ, പരാജയം പരിശോധിച്ചു വിലയിരുത്തുമെന്നും വ്യക്‌തമാക്കി.
ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള സഹതാപമാണ് യുഡിഎഫ്...
അപ്പയുടെ 13ആം വിജയം, പുതുപ്പള്ളിയുടെ വികസനത്തിന് ഒരുമിച്ചു പ്രവർത്തിക്കാം; ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയം അപ്പയുടെ 13ആം വിജയമെന്ന് യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നേതാക്കൾക്ക് ഓരോത്തർക്കും...
പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ തന്നെ; ചരിത്രം തിരുത്തിയ ലീഡ്
കോട്ടയം: പുതുപ്പള്ളിയെ നയിക്കാൻ ചാണ്ടി ഉമ്മൻ തന്നെ. പിതാവിന് പകരക്കാരനാവാൻ മകനല്ലാതെ മറ്റാർക്ക് കഴിയുമെന്ന് വിളിച്ചുപറയുകയാണ് പുതുപ്പള്ളിക്കാർ. 53 വർഷം ഉമ്മൻ ചാണ്ടിയുടെ കൈകളിൽ ഭദ്രമായിരുന്ന പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മൻ നയിക്കും....
കേരളത്തിൽ അഞ്ചു ദിവസം കൂടി മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ എട്ടു മുതൽ 11 വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്കാണ് സാധ്യത. ആലപ്പുഴ, കോട്ടയം,...
പുതുപ്പള്ളിയിൽ ഇടതു പക്ഷം ജയിച്ചാൽ അത് ലോകാത്‌ഭുതം; എകെ ബാലൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതു പക്ഷം ജയിച്ചാൽ അത് ലോകാത്‌ഭുതമെന്ന് സിപിഎം നേതാവ് എകെ ബാലൻ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോൺഗ്രസ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച...








































