മണിപ്പൂർ കലാപ ഗൂഢാലോചന; 10 പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു
ഇംഫാല്‍: മണിപ്പൂർ കലാപ ഗൂഢാലോചന കേസിൽ 10 പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു. ജൂൺ 9ന് രജിസ്‌റ്റർ ചെയ്‌ത 6 കേസുകളിലാണ് സിബിഐ ഇവരെ അറസ്‌റ്റ് ചെയ്‌തത്.
മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ബിഷ്‌ണുപൂരിലുണ്ടായ വെടിവെപ്പിൽ...
പാർട്ടിയുടെ പേരും ചിഹ്‌നവും; അജിത് പവാറിന്റെ അപേക്ഷയിൽ നോട്ടീസ്
മുംബൈ: പാർട്ടിയുടെ പേരും ചിഹ്‌നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി തേടി നോട്ടീസ് അയച്ചു. വിശദാംശങ്ങൾ...
കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; കേസ് അട്ടിമറിക്കാൻ ശ്രമം- പുനരന്വേഷണം വേണമെന്ന് അതിജീവിത
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച കേസിൽ പരാതിയുമായി അതിജീവിത രംഗത്ത്. വൈദ്യപരിശോധന നടത്തിയ വനിതാ ഡോക്‌ടർക്കെതിരെയാണ് അതിജീവിത പരാതി നൽകിയത്. അതിജീവിതയുടെ പരാതിയിലെ പ്രധാന...
പാലക്കാട് സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചു യുവാവ് മരിച്ചു
പാലക്കാട്: ദേശീയപാത ചന്ദ്രനഗർ മേൽപ്പാലത്തിൽ സ്‌കൂട്ടറിൽ ടിപ്പറിടിച്ചു യുവാവ് മരിച്ചു. കൊടുവായൂർ എത്തനൂർ പൂളപ്പറമ്പ് സ്വദേശി കൃഷ്‌ണൻ കുട്ടിയുടെ മകൻ വിജു(39)ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50ന് ആയിരുന്നു അപകടം. പാലക്കാട് ഭാഗത്തു...
ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതിയുടെ ലൈസൻസും ആർസിയും റദ്ദാക്കും
കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്നു മോട്ടോർ വാഹനവകുപ്പ്. പ്രതി ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ്...
മണിപ്പൂർ ലൈംഗികാതിക്രമം; നഗ്‌ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം
ന്യൂഡെൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്‌ത്രീകളുടെ നഗ്‌നമായി നടത്തിച്ച വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്‌പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്‌ഥിതി വിലയിരുത്തുന്നുണ്ടെന്നും...
ഗ്യാന്‍വാപി മസ്‌ജിദ്; വിധി അടുത്ത മാസം മൂന്നിന്- അതുവരെ സർവേക്ക് സ്‌റ്റേ
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ സർവേയുടെ സ്‌റ്റേ അടുത്ത മാസം മൂന്ന് വരെ നീട്ടി അലഹബാദ് ഹൈക്കോടതി. വാദം പൂർത്തിയാക്കി അടുത്ത മാസം മൂന്നിന്...
തൃശൂരിൽ നഴ്‌സുമാരെ ആശുപത്രി എംഡി കയ്യേറ്റം ചെയ്‌തതായി പരാതി
തൃശൂർ: നഴ്‌സുമാരെ ആശുപത്രി എംഡി കയ്യേറ്റം ചെയ്‌തതായി പരാതി. കൈപ്പറമ്പ് നൈൽ സ്വകാര്യ ആശുപത്രി എംഡി ഡോ. വിആർ അലോകിനെതിരെയാണ് നഴ്‌സുമാരുടെ പരാതി. ഇതേ ആശുപത്രിയിലെ നഴ്‌സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു,...








































