സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് 200 രൂപ കൂടി

വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,560 രൂപയാണ്.

By Trainee Reporter, Malabar News
gold price_malabar news
Ajwa Travels

കൊച്ചി: സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണവില. ഇന്ന് 200 രൂപയാണ് കൂടിയത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,560 രൂപയാണ്. ഒരു ഗ്രാം (22) കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 25 രൂപ ഉയർന്ന് 5570 രൂപയാണ്. ഒരു ഗ്രാം (18) കാരറ്റ് സ്വർണത്തിന്റെ വില 4623 രൂപയുമാണ്.

അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണിവില 103 രൂപയാണ്. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിനെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരും.

ശനിയാഴ്‌ച മാത്രം 1120 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. റെക്കോഡ് വിലയിലേക്കാണ് സ്വർണം കുതിക്കുന്നത് എന്നാണ് സൂചന. മെയ്‌ അഞ്ചിനാണ് മുൻപ് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. 45,760 രൂപയായിരുന്നു പവന്റെ വില.

Most Read| റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്‌ത്‌; ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE