Tue, Aug 25, 2026
36 C
Dubai

അവിശ്വാസ പ്രമേയം; പിന്തുണയ്‌ക്കില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ 'ഇന്ത്യ' പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും. അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും തന്റെ പാർട്ടി പ്രമേയത്തെ എതിർക്കാൻ പോവുകയാണെന്നും വൈഎസ്ആർ കോൺഗ്രസ് എംപി...

വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്....

മൈക്ക് തകരാറിലായ കേസ്; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് സമർപ്പിക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് സമർപ്പിക്കും. കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് നൽകുക....

മണിപ്പൂർ കലാപം; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്‌പീക്കറുടെ അനുമതി

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുമതി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയാണ് അനുമതി നൽകിയത്. അവിശ്വാസ പ്രമേയം എന്ന് അവതരിപ്പിക്കുമെന്ന് വ്യക്‌തമായിട്ടില്ല. വിവിധ കക്ഷിനേതാക്കളുമായി ആലോചിച്ച ശേഷം...

കെഎസ്ആർടിസിക്ക് 30 കോടി സഹായധനം അനുവദിച്ചു; കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടിയന്തിര സഹായധനമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ മാസം കെഎസ്ആർടിസിക്ക് വിവിധയിടങ്ങളിലായി ആകെ 201 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക...

ഗ്യാന്‍വാപി മസ്‌ജിദ്; ആർക്കിയോളജി വകുപ്പിന്റെ സർവേക്ക് നാളെ വരെ സ്‌റ്റേ

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത്‌ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ സർവേയുടെ ഇടക്കാല സ്‌റ്റേ നീട്ടി അലഹബാദ് ഹൈക്കോടതി. സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് സ്‌റ്റേ നീട്ടിയത്....

മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. അഞ്ചു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. മദ്യനയം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക്...

മൂന്നാം ക്‌ളാസുകാരിയെ ചൂരൽക്കൊണ്ട് അടിച്ചു; അധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ളാസ് വിദ്യാർഥിനിയെ ചൂരൽ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ...
- Advertisement -