Mon, Nov 16, 2026
24 C
Dubai

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ അറസ്‌റ്റിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ അറസ്‌റ്റിൽ. വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ അരവിന്ദാക്ഷനെ കസ്‌റ്റഡിയിൽ എടുത്തത്. കരുവന്നൂർ...

മുതുകിൽ ‘പിഎഫ്ഐ’ എന്നെഴുതിയ പരാതി വ്യാജം; സൈനികനും സുഹൃത്തും അറസ്‌റ്റിൽ

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്‌ക്കലിൽ മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ്. രാജസ്‌ഥാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കടയ്‌ക്കൽ തുടയന്നൂർ ചാണപ്പാറ ബിഎസ് ഭവനിൽ ഷൈൻ ആണ്...

സഹപാഠികൾക്ക് മുന്നിൽ വസ്‌ത്രം അഴിപ്പിച്ചു; ആദിവാസി വിദ്യാർഥികൾക്ക് ദുരനുഭവം

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്‌ത്രം അഴിപ്പിച്ചു അധിക്ഷേപിച്ചതായി പരാതി. പ്രീമെട്രിക് ഗേൾസ് ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിലെ നാല് ആദിവാസി വിദ്യാർഥികൾക്കാണ് സഹപാഠികൾക്ക് മുന്നിൽ ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്....

ബാങ്ക് ജീവനക്കാരുടെ ഭീഷണി; ബിനുവിന്റെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം

കോട്ടയം: വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ഭീഷണിയെ തുടർന്ന് വ്യവസായി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. ബാങ്കിന് മുന്നിൽ വ്യവസായിയുടെ മൃതദേഹമെത്തിച്ചാണ് പ്രതിഷേധം. കർണാടക ബാങ്കിന്റെ നാഗമ്പടത്തുള്ള ശാഖയ്‌ക്ക് മുന്നിലാണ്...

കെ മുരളീധരന് വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസം; വി മുരളീധരൻ

തിരുവനതപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജേപി രാഷ്‌ട്രീയ കളി നടത്തുന്നുവെന്ന വടകര എംപി കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണ് കെ...

മണിപ്പൂരിൽ കാണാതായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്; ചിത്രങ്ങൾ പുറത്ത്

ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ മരിച്ചു കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറി. സംഭവത്തിൽ അക്രമികൾക്കെതിരെ...

‘കാനഡ ഭീകരരുടെ സുരക്ഷിത താവളം’; ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം- ശ്രീലങ്ക

ന്യൂഡെൽഹി: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്‌നത്തിൽ പ്രതികരിച്ചു ശ്രീലങ്ക. കാനഡയെ രൂക്ഷമായി വിമർശിച്ചും, ഇന്ത്യയെ പിന്തുണച്ചുമാണ് ശ്രീലങ്ക രംഗത്തെത്തിയത്. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും, പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യക്കെതിരെ...

കാവേരി നദീജല തർക്കം; ബെംഗളൂരുവിൽ ബന്ദും നിരോധനാജ്‌ഞയും- അതീവ ജാഗ്രത 

ബെംഗളൂരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ ആഹ്വാനം ചെയ്‌ത ബന്ദ് തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി...
- Advertisement -