Sat, Aug 29, 2026
33 C
Dubai

എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കണ്ടറി ഫലം മെയ് 25നും പ്രഖ്യാപിക്കും. അതേസമയം, എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ രേഖകൾ നൽകാതെ 3006...

കൊച്ചിയിൽ പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ മൂല്യം; എൻസിബി

കൊച്ചി: കൊച്ചിയിൽ ആഴക്കടലിലെ കപ്പലിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി). 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചതായാണ് എൻസിബി ആദ്യ ദിവസം റിപ്പോർട് ചെയ്‌തതെങ്കിലും...

ബജ്‌രംഗ് ദൾ നിരോധനം; മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോടതി നോട്ടീസ്

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്. കർണാടകയിലെ പ്രകടന പത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ പത്തിന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനത്തിൽ കർണാടകയിൽ ബജ്‌രംഗ്...

ആരോഗ്യ പ്രവർത്തകർക്ക് എതിരായ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും കുറ്റകരം; ഓർഡിനൻസ് ഉടൻ

തിരുവനന്തപുരം: കായികപരമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ഓർഡിനൻസ്. നിയമവകുപ്പ് കൂടി പരിശോധിച്ചു മറ്റന്നാൾ മന്ത്രിസഭ ഓർഡിനൻസ് പുറത്തിറക്കും. ആരോഗ്യ പ്രവർത്തകർക്ക് എതിരായ വാക്കുകൾ...

താനൂർ ബോട്ടപകടം; അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥരിലേക്ക്

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥരിലേക്ക്. ബേപ്പൂരിലെയും പൊന്നാനിയിലെയും തുറമുഖ ഓഫീസുകളിൽ നിന്ന് ബോട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്ന് ഉദ്യോഗസ്‌ഥർ...

ഡോ.വന്ദനയുടെ കൊലപാതകം; പ്രതിയുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് നൽകും

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. കൊട്ടാരക്കര കോടതിയിലാണ് പോലീസ് അപേക്ഷ നൽകുക. പ്രതിയെ കസ്‌റ്റഡിയിൽ കിട്ടിയാൽ...

‘ദി കേരള സ്‌റ്റോറി’യുടെ പ്രദർശനം; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’യുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിനിമ പ്രദർശനത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ...

മുഖ്യമന്ത്രിയാര്? തലപുകച്ചു കോൺഗ്രസ്; പ്രത്യേക നിരീക്ഷകർ ഇന്ന് റിപ്പോർട് നൽകും

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും, മുഖ്യമന്ത്രി സ്‌ഥാനം ആർക്ക് നൽകണമെന്ന ചർച്ചയിൽ തലപുകയ്‌ക്കുകയാണ് കോൺഗ്രസ്. ഹൈക്കമാൻഡ് നിയോഗിച്ച പ്രത്യേക നിരീക്ഷകർ ഓരോ...
- Advertisement -