തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ മിത്ത് വിവാദത്തിൽ സ്‌പീക്കർക്കെതിരെ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും. തിരുത്തിയില്ലെങ്കിൽ സഭക്കുള്ളിൽ സ്‌പീക്കർക്കെതിരെ എന്ത് നിലപാടെടുക്കുമെന്നാണ് കോൺഗ്രസിലെ ചർച്ചകൾ. സ്‌പീക്കർക്ക് എതിരെ നിലപാട് മയപ്പെട്ടാൽ ബിജെപി ആയുധമാക്കുമെന്ന ആശങ്കയാണ് കോൺഗ്രസിന്.
മിത്ത് വിവാദം കത്തുന്നതിനിടെയാണ് സഭാ സമ്മേളനം വീണ്ടും തുടങ്ങുന്നത്. സ്‌പീക്കർ തിരുത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. വിശ്വാസികളെ പിണക്കേണ്ടെന്ന് കരുതി സിപിഎം സംസ്‌ഥാന സെക്രട്ടറി തിരുത്തി. ഇനി സ്‌പീക്കറും തിരുത്തിയാൽ വിവാദം തീർക്കാമെന്നാണ് യുഡിഎഫ് മുന്നോട്ട് വെക്കുന്നത്. വിശ്വാസികളോട് പോരിനില്ലെന്ന് പറയുമ്പോഴും സ്‌പീക്കർ തിരുത്തേണ്ടതില്ലെന്നാണ് സിപിഎം സമീപനം. തിരുത്താതെ സ്‌പീക്കറോട് എന്ത് നിലപാട് എടുക്കുമെന്നാണ് കോൺഗ്രസിന് മുന്നിലെ വെല്ലുവിളി.
Most Read| ചന്ദ്രയാൻ- 3, ഇന്ന് നിർണായക ഘട്ടത്തിൽ; ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്