വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും
തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം മധ്യത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നായിരിക്കും തുടക്കം.
തുടർന്ന് ഒരാഴ്‌ചയ്‌ക്കകം തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന്...
കേരളത്തിന് മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ ഉൽഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ഉൽഘാടനം. ട്രെയിനുകളുടെ സമയക്രമം തയ്യാറായി.
തിരുവനന്തപുരം- താംബരം അമൃത് ഭാരത്...
വിവാദം അനാവശ്യവും അടിസ്‌ഥാനരഹിതവും, തിരുത്താൻ പറഞ്ഞിട്ടും തിരുത്തിയില്ല; ലോക്‌ഭവൻ
തിരുവനന്തപുരം: ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ വിശദീകരണവുമായി ലോക്‌ഭവൻ. വിവാദം അനാവശ്യവും അടിസ്‌ഥാനരഹിതവുമാണ്. അർധസത്യങ്ങൾ നയപ്രഖ്യാപനത്തിന്റെ കരടിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് ലോക്‌ഭവന്റെ വിശദീകരണം.
ഗവർണർക്ക് യുക്‌തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന...
ബിജെപിയെ ഇനി നിതിൻ നബിൻ നയിക്കും; ദേശീയ അധ്യക്ഷനായി ചുമതലയേറ്റു
ന്യൂഡെൽഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് നിതിൻ നബിൻ. കേന്ദ്രമന്ത്രി ജെപി നദ്ദയ്‌ക്ക് പകരക്കാരനായാണ് നബിൻ എത്തുന്നത്. നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. എന്നാൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു.
പാർട്ടി...
‘പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം’; അന്ത്യശാസനം നൽകി ഇറാൻ
ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് കടുത്ത നടപടിക്കൊരുങ്ങി ഇറാൻ. പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്ന് ഇറാൻ പോലീസ് മേധാവി അഹ്‌മദ് റേസ റാദൻ അന്ത്യശാസനം നൽകി. പറഞ്ഞ സമയത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി...
ദീപക്കിന്റെ ആത്‍മഹത്യ; ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ്
കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ നടപടിയുമായി പോലീസ്. ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം. സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങൾ...
കേരളത്തിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്‌കത്ത്: കേരളത്തിൽ നിന്നുള്ള കോഴിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. വെറ്ററിനറി അധികാരികളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇറക്കുമതി...
അശ്‌ളീല വീഡിയോ വിവാദം; കർണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന് സസ്‌പെൻഷൻ
ബെംഗളൂരു: കർണാടക ഡിജിപിയുടെ അശ്‌ളീല ദൃശ്യ വിവാദത്തിൽ നടപടിയുമായി സർക്കാർ. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വിരമിക്കാൻ നാലുമാസം മാത്രം...








































