ഒമൈക്രോൺ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ, കോവിഡ് കേസുകൾ വർധിക്കുന്ന പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് യോഗം ചർച്ച ചെയ്യും.
ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിൽ...
കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലിൽ തുറക്കും; മന്ത്രി മുഹമ്മദ് റിയാസ്
പാലക്കാട്: തൃശൂർ- പാലക്കാട് ദേശീയ പാതയിലെ കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
തൃശൂർ ഭാഗത്തു നിന്നുള്ള അപ്രോച്ച്...
പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതി
ശബരിമല: പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതിയായി. ജനുവരി 14ന് വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധനക്ക് ശേഷമാണ് മകരജ്യോതി ദർശനം. പമ്പയിൽ അയ്യപ്പൻമാർക്ക് ശരിയായി മകരജ്യോതി കാണാൻ കഴിയുന്നത് ഹിൽടോപ്പിലാണ്. അവിടെ...
ഷാൻ വധക്കേസ്; ചേർത്തലയിലെ ആർഎസ്‌എസ് പ്രവർത്തകൻ അറസ്‌റ്റിൽ
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി അഡ്വ.കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ആർഎസ്‌എസ് പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്‌റ്റിലായത്. ഷാൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്‌എസ്...
സിൽവർ ലൈനെതിരെ പ്രതിഷേധം ശക്‌തം; കല്ലിടൽ തടഞ്ഞു
തിരുവനന്തപുരം: സിൽവർ ലൈൻ പാതയ്‌ക്കായി കല്ലിടാൻ എത്തിയ ഉദ്യോഗസ്‌ഥർക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാർ. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നതിന് എതിരെയായിരുന്നു പ്രതിഷേധം.
സർവേക്ക് എത്തിയ കെ റെയിൽ ഉദ്യോഗസ്‌ഥരെ നാട്ടുകാർ...
ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവം; എഎസ്‌ഐക്കെതിരെ നടപടി
കണ്ണൂർ: മാവേലി എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ പ്രമോദിനെതിരെ അച്ചടക്ക നടപടി. ഇദ്ദേഹത്തെ റെയിൽവേയിൽ നിന്ന് മാറ്റും. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മനുഷ്യാവകാശ...
രോഗബാധ 2,560, പോസിറ്റിവിറ്റി 5.92%, മരണം 30
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,210 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,560 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,150 പേരും കോവിഡ് മരണം...
തീപിടുത്തം; നിയമലംഘനം കണ്ടെത്തിയാൽ ആക്രിക്കടയ്‌ക്ക് എതിരെ നടപടി
തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിലുണ്ടായ തീപിടുത്തത്തിൽ നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ. ആക്രിക്കടകൾ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു.
അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു....







































