ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്‌റ്റിസ് നാനാവതി അന്തരിച്ചു
ന്യൂഡെല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും അന്വേഷിച്ച സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ് ഗിരീഷ് തകോര്‍ലാല്‍ നാനാവതി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയില്‍ ആയിരുന്നു...
കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട്, സഖ്യമില്ല; സിപിഐഎം പോളിറ്റ് ബ്യൂറോ
ഡെൽഹി: കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മുമ്പുണ്ടായിരുന്ന നിലപാട് തുടരും. രാഹുൽ ഗാന്ധിയുടെ ജയ്‌പൂർ പ്രസംഗം പിബിയിൽ ചർച്ചയായി. കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടാണെന്ന് പോളിറ്റ് ബ്യൂറോയിൽ...
ചിലർ സ്‍ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസിനും തടസമാണ്; കേന്ദ്രമന്ത്രി
ന്യൂഡെൽഹി: സ്‍ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസിനും ചിലർ തടസം നിൽക്കുകയാണെന്ന വിമർശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്‌താർ അബ്ബാസ് നഖ്‌വി. താലിബാൻ മനോഭാവം പുലർത്തുന്ന പ്രഫഷണൽ പ്രക്ഷോഭകരാണ് ഇത്തരക്കാരെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘ലോകത്തെ എല്ലാ മതത്തിൽപെട്ട...
വള്ളം മറിഞ്ഞ് പോലീസുകാരന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ തേടിയുള്ള യാത്രക്കിടെ വള്ളം മറിഞ്ഞ് പോലീസുകാരൻ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വർക്കല പോലീസാണ് കേസെടുത്തത്. വർക്കല ഡിവൈഎസ്‌പി നിയാസിനാണ് അന്വേഷണ ചുമതല.
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം...
സംസ്‌ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും (17), (44), മലപ്പുറത്തെത്തിയ ഒരാൾക്കും (37), തൃശൂർ സ്വദേശിനിക്കുമാണ് (49) ഒമൈക്രോൺ...
‘വിവാഹപ്രായം ഉയർത്തുന്നത് ആർഎസ്എസ് അജണ്ട’; ഡിവൈഎഫ്ഐ
തിരുവനന്തപുരം: വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്ഐ. കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം ചൂണ്ടിക്കാട്ടി. വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർഎസ്എസ് അജണ്ട നടപ്പാകാനുള്ള ശ്രമമെന്ന് എഎ റഹീം വ്യക്‌തമാക്കി.
വിവാഹപ്രായം 21...
ലൊക്കേറ്റ് ചെയ്‌തു; കുറുക്കൻമൂലയിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തില്‍
മാനന്തവാടി: കുറുക്കൻമൂലയിലെ കടുവയെ ലൊക്കേറ്റ് ചെയ്‌തതായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ. കടുവ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ നിരീക്ഷണ വലയത്തിലാണിപ്പോൾ. കടുവയെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.
വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ...
പാകിസ്‌ഥാനിൽ വൻ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്‌ഥാനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ച...







































