Sat, Oct 10, 2026
37 C
Dubai

ഗവർണർ നിയമോപദേശം തേടിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ

ആലുവ: സർക്കാരും ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കെ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ആലുവ ഗസ്‌റ്റ്‌ഹൗസിൽ നടന്ന കൂടിക്കാഴ്‌ച അര മണിക്കൂറിലധികം നീണ്ടു. വിസി നിയമനത്തിൽ ഗവർണർ...

നടുറോഡിൽ മുട്ടിലിഴഞ്ഞ് കായിക താരങ്ങൾ; പിന്നാലെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ടുള്ള കായിക താരങ്ങളുടെ മുട്ടിലിഴഞ്ഞുള്ള സമരത്തിന് പിന്നാലെ ചർച്ചയ്‌ക്ക് തയ്യാറായി സർക്കാർ. സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിൽ നിന്നാണ് ഇന്ന് കായിക താരങ്ങൾ മുട്ടിലിഴഞ്ഞ് സമരം തുടങ്ങിയത്. ചുട്ടുപൊള്ളുന്ന വെയിലത്തായിരുന്നു പ്രതിഷേധം....

സിബിഎസ്ഇ വിവാദ ചോദ്യ പേപ്പർ: അങ്ങേയറ്റം വെറുപ്പുളവാക്കുന്നത്; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: പത്താം ക്‌ളാസ് സിബിഎസ്ഇ ഇംഗ്ളീഷ് ചോദ്യപേപ്പർ 'അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ്' എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. യുവാക്കളുടെ മനോവീര്യവും ഭാവിയും തകർക്കാനുള്ള ആർഎസ്എസ്-ബിജെപി തന്ത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനമാണ്...

പോത്തൻകോട് ഗുണ്ടാ കൊലപാതകം; പ്രാഥമിക പ്രതിപ്പട്ടികയായി

തിരുവനന്തപുരം: പോത്തൻകോട് ഗുണ്ടാ കൊലപാതകത്തിൽ പ്രാഥമിക പ്രതിപ്പട്ടികയായി. കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സ്‌ഥിരീകരണം. കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷും...

ശബരിമല തീർഥാടനം; കരിമല പാത തുറന്നു കൊടുത്തേക്കും

നിലയ്‌ക്കൽ: ശബരിമല തീർഥാടകര്‍ക്ക് വേണ്ടി പരമ്പരാഗത കരിമല പാത തുറക്കുന്നതിന് നടപടി തുടങ്ങി. മകരവിളക്ക് ഉൽസവത്തിനോട് അനുബന്ധിച്ച് കരിമല പാത തുറക്കാനാണ് നീക്കം. ശബരിമലയിൽ പ്രവേശിപ്പിക്കുന്ന തീർഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്....

‘ഗവർണർ പദവി ആഡംബരം, ശ്രമിക്കുന്നത് മാദ്ധ്യമശ്രദ്ധ നേടാൻ’; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഗവർണർ പദവി അനാവശ്യ ആഡംബരമെന്നതാണ് സിപിഐ നിലപാടെന്ന് സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ പാസാക്കിയതിന്റെ അടിസ്‌ഥാനത്തിലാണ് ഗവർണർക്ക് ചാൻസലർ പദവി നൽകിയത്. സ്‌ഥാനം ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മാദ്ധ്യമശ്രദ്ധ...

‘സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല’; വ്യക്‌തമാക്കി ധനമന്ത്രിയും

ഡെൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയമപ്രകാരം ലൈസൻസില്ലെന്ന് ധനമന്ത്രി വ്യക്‌തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ഥന തള്ളിയാണ്...

‘സിപിഎം സെല്ലുകളായി യൂണിവേഴ്‌സിറ്റികളെ മാറ്റുന്നു’; വിഡി സതീശന്‍

തിരുവനന്തപുരം: സിപിഎം സെല്ലുകളായി സംസ്‌ഥാനത്തെ യൂണിവേഴ്‌സിറ്റികളെ മാറ്റാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിൻവാതിൽ നിയമനങ്ങളുടെ നീണ്ട നിരയാണ്. ആരോപണ വിധേയമായ എല്ലാ നിയമനവും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം...
- Advertisement -