തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് (24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നരമാസം...
കാലടിയിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു
കൊച്ചി: കാലടി കാഞ്ഞൂർ പുതിയേടത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. തിരുനാരായണപുരം കുഴിപ്പറമ്പിൽ റെജിയെയാണ് വെട്ടിയത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
ബൈക്കിൽ വരികയായിരുന്ന റെജിയെ പിന്തുടർന്നെത്തിയ സംഘം ബൈക്ക്...
‘ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ല’; വിമർശിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: റോഡ് തടഞ്ഞുള്ള കര്‍ഷക സമരത്തിനെ വിമർശിച്ച് സുപ്രീം കോടതി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ എന്ത് അവകാശമാണുള്ളതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയോട് കോടതി ചോദിച്ചു.
കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ റോഡ് ഉപരോധിക്കുന്നത്...
ബോളിവുഡ് താരം ഷാറുഖിന്റെ വീട്ടിൽ എൻസിബി റെയ്ഡ്
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തിയതായി റിപ്പോർട്. ലഹരിക്കേസിൽ ഈ മാസം ആദ്യം അറസ്റ്റിലായ മകൻ ആര്യൻ ഖാനെ ഷാറൂഖ് ഖാൻ...
മരങ്ങൾക്ക് പെൻഷൻ; വേറിട്ട പദ്ധതിയുമായി ഹരിയാന സർക്കാർ
ചണ്ഡീഗഡ്: മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ആധാരമായ മരങ്ങളുടെ സംരക്ഷണത്തിന് വേറിട്ട പദ്ധതിയുമായി ഹരിയാന സർക്കാർ. മരങ്ങൾക്ക് പെൻഷൻ അനുവദിച്ചാണ് സർക്കാർ വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി രംഗത്തു വരുന്നത്. 75 വയസിന് മുകളിൽ പ്രായമുള്ള മരങ്ങൾക്കാണ്...
പ്രിയങ്കയ്ക്കൊപ്പം സെൽഫി; വനിതാ പോലീസുകാർക്ക് എതിരെ നടപടി
ലഖ്നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത വനിത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ യുപി സർക്കാർ നടപടി എടുക്കുന്നതായി റിപ്പോർട്ടുകൾ. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാനായി പോകുന്നതിനിടെ പ്രിയങ്കയെ...
അമരീന്ദർ സിംഗിന്റെ അഭാവം പാർട്ടിയെ ബാധിക്കില്ല; ഹരീഷ് റാവത്ത്
ന്യൂഡെൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭാവം പാർട്ടിയെ ബാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നുവെന്ന അമരീന്ദറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റാവത്ത് പ്രതികരിച്ചത്. അമരീന്ദർ...
ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം
മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. മയക്ക് മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം. ഇന്ന് രാവിലെയാണ് ജയിലിലെത്തി...








































