പോളിങ് ദിവസം അതിർത്തി അടക്കും; ചുമതല കേന്ദ്രസേനക്ക്; തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: പോളിങ് ദിവസമായ ഏപ്രിൽ 6ന് ചെക്പോസ്റ്റുകൾ അടഞ്ഞുകിടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിർത്തികളിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇരട്ട വോട്ടുള്ളവർ തമിഴ്നാട്ടിൽ നിന്ന് എത്തുമെന്ന ഹരജിയിലാണ്...
നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കും. ഞായറാഴ്ചയാണ് ഇത്തരത്തിൽ പോലീസിനെ വിന്യസിക്കുക.
സംസ്ഥാനത്തെ...
മോദിയുടെ ശ്രമം വർഗീയത വളർത്താൻ; ശബരിമല പരാമർശത്തിൽ വിമർശനവുമായി തരൂർ
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിച്ച പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദി ശബരിമല വിഷയം പറയുന്നത് എന്ന് തരൂർ കുറ്റപ്പെടുത്തി.
കോന്നിയിൽ...
വ്യക്തികളല്ല പാർട്ടിയാണ് ക്യാപ്റ്റൻ; പി ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ, അവർ സ്നേഹ സൂചകമായി പല തരത്തിലും...
പ്രചാരണ വാഹനം അപകടത്തിൽ പെട്ടു; വീണാ ജോർജിന് പരിക്ക്
പത്തനംതിട്ട: ആറൻമുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍ പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വച്ച് പ്രചാരണത്തിനിടെ വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനത്തില്‍ എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുക ആയിരുന്നു.
പരിക്കേറ്റ...
‘സിപിഎമ്മിനെതിരെ മോദി ഒന്നും പറഞ്ഞിട്ടില്ല’; സിപിഎം- ബിജെപി ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി
കോഴിക്കോട്: സിപിഎം- ബിജെപി ബന്ധം ആരോപിച്ച് കോഴിക്കോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണം. എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും...
ഹൈക്കോടതിയില്‍ സ്പെഷ്യല്‍ സിറ്റിംഗ്; യുഡിഎഫ് സ്ഥാനാർഥികളുടെ ഹരജികള്‍ പരിഗണിക്കുന്നു
കൊച്ചി: ഹൈക്കോടതിയില്‍ ഇന്ന് സ്പെഷ്യല്‍ സിറ്റിംഗ്. ഷാനിമോള്‍ ഉസ്മാന്, ഇഎം അഗസ്തി എന്നിവരുടെ തിരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസാധാരണ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്.
ഇരട്ട വോട്ടുള്ള ബൂത്തുകളില്‍ വീഡിയോ...
ഉത്തര്‍പ്രദേശിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പത്താം ക്ളാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി. പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ് കൂട്ട ബലാൽസംഗത്തിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരമനുസരിച്ച് നാലുപേരാണ്...








































